kannur local

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിന് 21 കോടിയുടെ ബജറ്റ്

ഇരിക്കൂര്‍: ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2016-17 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റില്‍ 20,88,56,526 രൂപ വരവും 20,65,87,726 രൂപ ചെലവും 22,68,800 രൂപ മിച്ചമുള്ള ബജറ്റ് അംഗീകരിച്ചു. മണ്ണിനും മനുഷ്യന്റെ ഭാവിക്കുമായി ജൈവ രീതിയിലുള്ള കൃഷി രീതിയും ജൈവ പച്ചക്കറി കൃഷിക്കായുള്ള ജീവനം എന്ന നൂനത പദ്ധതിക്കുമാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്.
പദ്ധതി വഴി അഞ്ചു വര്‍ഷമാവുമ്പോഴേക്കും ഇരിക്കൂര്‍ ബ്ലോക്കിലെ പച്ചക്കറി കൃഷി സമ്പൂര്‍ണ ജൈവമാക്കുകയാണ് ലക്ഷ്യം. ഉല്‍പാദന മേഖലക്കും പശ്ചാത്തല മേഖലയ്ക്കും ആവശ്യമായ തുക നീക്കിവച്ചിട്ടുണ്ട്. തൊഴില്‍ സംരംഭകരില്‍ നിന്നും മറ്റ് വിധേനയും ഉല്‍പ്പാദിക്കപ്പെടുന്ന ഉല്‍പന്നങ്ങളുടെ വിപണനം നടത്താന്‍ സ്ഥിരമായി ഒരു കേന്ദ്രം തുടങ്ങാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.
ജൈവകൃഷി വ്യാപനം, കാര്‍ഷിക വിളകളുടെ മൂല്യവര്‍ധിത ഉല്‍പ്പാദനം, ശുചിത്വ പ്രസ്ഥാനങ്ങളുടെ സംഘാടനം, തൊഴില്‍ മേഖലകളുടെ പ്രോല്‍സാഹനം, വാസ ഗൃഹങ്ങളുടെ നിര്‍മാണം, കുടിവെള്ളം, ആരോഗ്യ എന്നിവയുടെ വളര്‍ച്ചയ്ക്കും മുന്‍തൂക്കം നല്‍കുന്നു. കൂടാതെ, അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനവും ക്ഷേമത്തിനായുള്ള കര്‍മ്മ പരിപാടികളും ബജറ്റിലുണ്ട്. വൈസ് പ്രസിഡന്റ് എം അനില്‍കുമാറാണ് ബജറ്റ് അവതരിപ്പിച്ചത്.
പ്രസിഡന്റ് ടി വസന്ത കുമാരി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയര്‍മാന്‍ വി അബ്ദുല്‍ ഖാദര്‍, വികസനകാര്യ ചെയര്‍പേഴ്‌സണ്‍ സി ഷൈലജ, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ ജോളി കാട്ടുവിളയില്‍, അംഗങ്ങളായ സി രാജീവന്‍, വി വി ബാലകൃഷ്ണന്‍, ബ്ലോക്ക് സെക്രട്ടറി എ കുഞ്ഞികൃഷ്ണ്‍, പി രാമചന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it