kasaragod local

ഇന്ന് ശിശുദിനം; കാന്‍വാസില്‍ വിരല്‍ചിത്രങ്ങള്‍ നിറഞ്ഞു

കാഞ്ഞങ്ങാട്: വിരലില്‍ ഛായം പുരട്ടിയ കുട്ടികള്‍ വലിയ കാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചു. ചുവപ്പും പച്ചയും മഞ്ഞയും കുങ്കുമവും നീലയും കലക്കിയ തളികയില്‍ മാറിമാറി വിരല്‍ മുക്കി അവര്‍ വരച്ച ചിത്രങ്ങള്‍ക്ക് ഒരുമയുടെ ബഹുവര്‍ണ്ണം. നിറങ്ങളെ സ്‌നേഹിച്ച രാഷ്ട്രശില്‍പ്പിക്ക് പ്രണാമമര്‍പ്പിക്കാന്‍ അരയി ഗവ. യുപി സ്‌കൂള്‍ കുട്ടികള്‍ ഒരുക്കിയ 'നിറമാല' കാണാനെത്തിയ രക്ഷിതാക്കളും നാട്ടുകാരും ആവേശം കൊണ്ട് ചിത്രം വരക്കാന്‍ തുടങ്ങിയതോടെ, ശിശുദിനാചരണം ഗ്രാമത്തിന് ഉല്‍സവമായി.
വര്‍ണ ബലൂണുകളും കൊടിക്കൂറകളും, പൂക്കളും കൊണ്ട് അലങ്കരിച്ച പ്രത്യേക വേദിയില്‍ വച്ചായിരുന്നു പരിപാടി. നഴ്‌സറി തൊട്ട് ഏഴാം ക്ലാസ്സ് വരെയുള്ള ഇരുന്നൂറ് കുട്ടികളും ഫിംഗര്‍ പ്രിന്റിങിന്റെ ലളിതമായ സങ്കേതം ഉപയോഗിച്ച് ചിത്രം വരച്ചതോടെ ഒരു മണിക്കൂര്‍ കൊണ്ട് കാന്‍വാസ് നിറഞ്ഞു.
നെഹ്‌റു അനുസ്മരണം കൗണ്‍സിലര്‍ സി കെ വല്‍സലന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി രാജന്‍ അധ്യക്ഷത വഹിച്ചു. വി അഭിന്‍, എന്‍ അനുശ്രി, കെ ആദിത്യന്‍, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, ശരത്ത് അരയി, ജഗദീശന്‍ അരയി, അരയി രമേശന്‍, ഭാസ്‌ക്കരന്‍.പാലക്കാല്‍, ദേവദാസ് അരയി, എ വിഹേമാവതി, കെ വനജ, പി ബിന്ദു, സിനി എബ്രഹാം, സുധീഷ്ണ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it