Flash News

ഇന്ത്യ-യു.എ.ഇ സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തിറക്കി

ദുബയ്: യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിന് കീഴിലെ വാണിജ്യ, വ്യാവസായിക, വിവര, വിശകലന വകുപ്പ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചും യു.എ.ഇക്കും ഇന്ത്യക്കുമിടക്കുള്ള എണ്ണ ഇതര വിദേശ വ്യാപാരം സംബന്ധിച്ചും നടത്തിയ വിശദമായ പഠനത്തിന്റെ നിര്‍ണായക റിപ്പോര്‍ട്ട് പുറത്തിറക്കി. ഇന്ത്യയുടെ മികച്ച വികസന രീതികളെ സ്ഥിതി വിവരത്തിന്റെയും സാമ്പത്തിക ഘടകങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ട് നിരീക്ഷിച്ചിരിക്കുന്നു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടക്കുള്ള വികസിച്ചു വരുന്ന സാമ്പത്തിക ബന്ധങ്ങള്‍ നിക്ഷേപ-വ്യാപാര മേഖലകളിലെ ആണിക്കല്ലായി വിലയിരുത്തപ്പെട്ടിരിക്കുന്നു.
ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വിദേശ എണ്ണ ഇതര വ്യാപാരം 2013നെ അപേക്ഷിച്ച് 2014ല്‍ 21 ശതമാനം കുറവോടെയുള്ള ആകെ മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്. യു.എ.ഇയുടെ പുനര്‍ കയറ്റുമതി മൂല്യം 33 ശതമാനം കുറഞ്ഞു. 2013ല്‍ ഇത് 8.6 ബില്യന്‍ ഡോളറായിരുന്നത് 2014ല്‍ 5.8 ബില്യന്‍ ഡോളറായി മാറി. ദേശീയ കയറ്റുമതി ഇതേ കാലയളവില്‍ 31 ശതമാനമായിരുന്നു. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി 12 ശതമാനമായി കുറഞ്ഞു. വ്യാപാര സന്തുലിതാവസ്ഥയെ ഈ കുറവ് ബാധിച്ചു. അതോടൊപ്പം, ധധക്കമ്മി 2013ല്‍ 3.45 ബില്യന്‍ ഡോളറായിരുന്നത് 2014ല്‍ 6.29 ബില്യന്‍ ഡോളറായി വര്‍ധിച്ചു.

ഇന്ത്യയിലേക്കുള്ള യു.എ.ഇയുടെ എണ്ണ ഇതര കയറ്റുമതി 2014ല്‍ 5.3 ബില്യന്‍ ഡോളറായി കുത്തനെ നിലനിന്നു. എന്നാല്‍, 2013നെ അപേക്ഷിച്ച് ഇത് 31 ശതമാനം കുറവാണ്. ആകെ വിലയിരുത്തുമ്പോള്‍ യു.എ.ഇയുടെ എണ്ണ ഇതര കയറ്റുമതിയുടെ 88.5 ശതമാനം 10 വസ്തുക്കളെ ആധാരമാക്കിയുള്ളതാണ്. അസംസ്‌കൃത സ്വര്‍ണം, ഗോള്‍ഡ് ഡസ്റ്റ്, പകുതി സംസ്‌കരിച്ച വസ്തുക്കള്‍ തുടങ്ങി 59 ശതമാനത്തോളം ഇത് വരുന്നു. 3.16 ബില്യന്‍ ഡോളറായാണ് ഇവയെ കണക്കാക്കിയിരിക്കുന്നത്. അതേസമയം, 2013നെ അപേക്ഷിച്ച് 46.6 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആഭരണങ്ങളുടെയും ജ്വല്ലറികളുടെയും മറ്റും ഉപയോഗം മൂലം ഇത് 364 മില്യന്‍ ഡോളറായി നിലനിന്നു. 41 ശതമാനം വാര്‍ഷിക വളര്‍ച്ചയും നേടി. ചെമ്പു കമ്പിയുടെ വ്യാപാരത്തില്‍ ആകെ മൂല്യം 319 മില്യന്‍ ഡോളറായാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 26 ശതമാനമായി മാറി.
Next Story

RELATED STORIES

Share it