ഇന്ത്യ-പാക് ചര്‍ച്ച പുനരാരംഭിക്കും: നവാസ് ശരീഫ്

ഇസ്‌ലാമാബാദ്: പഞ്ചാബിലെ പത്താന്‍കോട്ടിലുണ്ടായ സായുധാക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യ-പാക് ഉഭയകക്ഷി ചര്‍ച്ചകള്‍ ദിവസങ്ങള്‍ക്കകം പുനരാരംഭിക്കാന്‍ കഴിയുമെന്നു പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രത്യാശ പ്രകടിപ്പിച്ചു.
കശ്മീര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിഷയങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദം ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളിലും ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറാണ്. പാകിസ്താനാണ് ഏറ്റവും കൂടുതല്‍ ഭീകര ഭീഷണി നേരിടുന്നത്.
അതിനാല്‍, തീവ്രവാദത്തെ അടിച്ചമര്‍ത്തേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം നടത്താനിരുന്ന ഇന്ത്യ-പാക് വിദേശകാര്യസെക്രട്ടറി തല ചര്‍ച്ചകള്‍ പത്താന്‍കോട്ട് ആക്രമണത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു.
Next Story

RELATED STORIES

Share it