ഇന്ത്യാ-പാക് ക്രിക്കറ്റ് മല്‍സരം റദ്ദാക്കി; ബിസിസിഐക്കറിയില്ലെന്ന് ശശാങ്ക് മനോഹര്‍
BY swapna en14 Dec 2015 5:51 AM GMT
X
swapna en14 Dec 2015 5:51 AM GMT
മുംബൈ: ഈ മാസം നടക്കാനിരുന്ന ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര റദ്ദാക്കിയ വാര്‍ത്തയെക്കുറിച്ച് തനിക്കറിയില്ലെന്ന് ബിസിസിഐ ചീഫ് ശശാങ്ക് മനോഹര്‍. പിസിബി പറയുന്ന കത്തിനെക്കുറിച്ച് ബിസിസിഐക്കറിയില്ലെന്നും മനോഹര്‍ മെയില്‍ ടൂഡേയ്ക്കനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ഇരു ടീമുകളും പങ്കെടുക്കുന്ന ഏകദിന, ട്വന്റി20 മത്സരങ്ങളെ സംബന്ധിച്ച് ഇന്ത്യ തീരുമാനം അറിയിക്കാത്തതില്‍ പ്രതിഷേധിച്ച് പരമ്പര ഉപേക്ഷിച്ചതായി പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്മാന് ഷഹരിയാര്‍ ഖാന് അറിയിച്ചിരുന്നു. ഇതിന്റെ ഔദ്ദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പരമ്പര വിഷയത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ വ്യാഴാഴ്ച ഷഹരിയാര്‍ ഖാന് ബി.സി.സി.ഐക്ക് കത്തെഴുതിയിരുന്നു. നാലുദിവസമായിട്ടും ഇന്ത്യ തീരുമാനം അറിയിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഇന്ത്യയുടെ നിഷേധാത്മക നിലപാടിനെതിരെ ഐ.സി.സിയില്‍ പരാതിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി ക്രിക്കറ്റ് ബന്ധം പുതുക്കുന്നതിന് ഞങ്ങള്‍ ആത്മാര്‍ഥമായി പരിശ്രമിച്ചു.
വേദി യു.എ.ഇയിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റണമെന്ന ബി.സി.സി.ഐയുടെ അഭ്യര്‍ഥനയും സ്വീകരിച്ചു.2016 മാര്‍ച്ചില്‍ നടക്കുന്ന ട്വിന്റി-20 ലോകകപ്പ് ബഹിഷ്കരിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ഖാന് പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT