ഇന്ത്യയും പാകിസ്താനും ആണവ ഭീഷണി കുറയ്ക്കണം: ഒബാമ
BY Sumeera SMR3 April 2016 3:36 AM GMT
Sumeera SMR3 April 2016 3:36 AM GMT
വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും ആണവായുധ ഭീഷണി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഇന്ത്യയും പാകിസ്താനും ആര്‍ജിക്കുന്ന ആണവായുധ ശേഷി തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെട്ടു പോവാതിരിക്കാന്‍ ഇരു രാജ്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ചില രാജ്യങ്ങളിലെ വര്‍ധിച്ചുവരുന്ന ആണവശേഖരത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകളുണ്ടെന്നും ഒബാമ വ്യക്തമാക്കി. ആണവായുധങ്ങള്‍ സായുധസംഘങ്ങളുടെ പക്കലെത്താനുള്ള സാധ്യതയും നിലനില്ക്കുന്നു. ഐഎസ് പോലുള്ള സായുധസംഘടനകളുടെ പക്കല്‍ ആണവായുധങ്ങള്‍ എത്തിപ്പെട്ടാല്‍ ആഗോളസമൂഹത്തിന് ഗുരുതരമായ ഭീഷണിയാണുയര്ത്തുകയെന്നും ഒബാമ പറഞ്ഞു.
Next Story
RELATED STORIES
രാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMT