ഇന്ത്യയും ഘാനയും മൂന്ന് കരാറുകളില്‍ ഒപ്പുവച്ചു

അക്ര: വിവിധ മേഖലകളിലെ സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും ഘാനയും മൂന്ന് ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവച്ചു. പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ ഘാന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും കരാറിലെത്തിയത്.

നയതന്ത്ര, ഔദ്യോഗിക പാസ്‌പോര്‍ട്ടുകളുള്ള ഉന്നതോദ്യോഗസ്ഥര്‍ക്ക് വിസ ഇളവു നല്‍കുന്നതിനുള്ള കാരാറിലും ഇരു രാജ്യങ്ങളിലെയും വിദേശ സേവന സ്ഥാപനങ്ങളുടെ സഹകരണത്തിനായുള്ള രണ്ട് ധാരണാ പത്രങ്ങളിലുമാണ് ഒപ്പുവച്ചതെന്ന് റിപബ്ലിക് ഓഫ് ഘാന പ്രസിഡന്റ് ജോണ്‍ ദ്രമാനി മഹാമാ അറിയിച്ചു.
യുദ്ധേതര ആണവ രംഗത്ത് ഇന്ത്യയുമായി സഹകരിക്കാന്‍ താല്‍പര്യപ്പെടുന്നതായി ഘാന വ്യക്തമാക്കിയിരുന്നു.
പ്രണബ് മുഖര്‍ജിയുടെ ആറുദിന ആഫ്രിക്കന്‍ പര്യടനത്തില്‍ ആദ്യം സന്ദര്‍ശിക്കുന്ന രാജ്യമാണ് ഘാന. ഐവറി കോസ്റ്റ്, നമീബിയ എന്നിവയാണ് സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ട മറ്റു രാജ്യങ്ങള്‍.
Next Story

RELATED STORIES

Share it