ഇന്ത്യയില്‍ മുസ്‌ലിം കുടുംബങ്ങളിലെ അംഗസംഖ്യ കുറയുന്നു

ഇന്ത്യയില്‍ മുസ്‌ലിം കുടുംബങ്ങളിലെ  അംഗസംഖ്യ കുറയുന്നു
X
Muslims-in-Indiaന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്‌ലിം കുടുംബങ്ങളിലെ അംഗസംഖ്യ കുറയുന്നു. മുസ്‌ലിം കുടുംബങ്ങളിലെ ശരാശരി അംഗങ്ങളുടെ എണ്ണം 5.61ല്‍ നിന്ന് 5.15 ആയി കുറഞ്ഞതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മതത്തെ അടിസ്ഥാനമാക്കി ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ ഒരുകുടുംബത്തിന്റെ അംഗങ്ങളുടെ ശരാശരി എണ്ണം 4.45 ആണ്. നേരത്തെ ഇത് 4.67 ആയിരുന്നു. രാജ്യത്ത് മൊത്തം 248.8 ദശലക്ഷം കുടുംബങ്ങളാണുള്ളത്. ഇതില്‍ 202.4 ദശലക്ഷം കുടുംബങ്ങള്‍ ഹിന്ദുക്കളും (മൊത്തം കുടുംബങ്ങളുടെ 81.3 ശതമാനം) 31.2 ദശലക്ഷം കുടുംബങ്ങള്‍ മുസ്‌ലിംകളും (12.5 ശതമാനം) 6.3 ദശലക്ഷം കുടുംബങ്ങള്‍ ക്രൈസ്തവരു(2.5) മാണ്. മുസ്‌ലിംകളില്‍ പുരുഷന്മാര്‍ ഗൃഹനാഥന്‍മാരായ കുടുംബങ്ങളിലെ അംഗങ്ങളുടെ എണ്ണത്തില്‍ 11.01 ശതമാനത്തിന്റെ കുറവും സ്ത്രീകള്‍ ഗൃഹനാഥരായ വീടുകളില്‍ അംഗങ്ങളുടെ എണ്ണത്തില്‍ 4.47 ശതമാനത്തിന്റെ കുറവുമാണ്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ സാക്ഷരതാ നിരക്കില്‍ വന്‍ വര്‍ധന ഉണ്ടായതായും കണക്കുകള്‍ രേഖപ്പെടുത്തുന്നു.
സ്ത്രീകള്‍ ഗൃഹനാഥകളായ കുടുംബങ്ങള്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ സമുദായത്തിലാണുള്ളത് 17.4 ശതമാനം. ഇക്കാര്യത്തില്‍ ബുദ്ധമതം (15.9 ശതമാനം), ജൈനമതം (11.5 ശതമാനം) എന്നിവ ക്രൈസ്തവര്‍ക്കു പിന്നിലാണ്. 2001- 2011 കാലയളവിലെ മതം തിരിച്ചുള്ള സെന്‍സസില്‍ മുസ്‌ലിംസമുദായത്തില്‍ 24.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ആകെ ജനസംഖ്യ 121 കോടിയാണ്. ഇതില്‍ 17.22 കോടി മുസ്‌ലിംകളാണ്. ഇത് മൊത്തം ജനസംഖ്യയുടെ 14.42 ശതമാനം വരും. 96.63 കോടിയാണ് രാജ്യത്തെ ഹിന്ദു ജനസംഖ്യ. ഇത് മൊത്തം ജനസംഖ്യയുടെ 79.08 ശതമാനവും വരും.
Next Story

RELATED STORIES

Share it