ഇന്ത്യന്‍ പ്രധാനമന്ത്രി ഉടന്‍ സൗദി സന്ദര്‍ശിക്കും

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിയാതെ സൗദി അറേബ്യ സന്ദര്‍ശിക്കുമെന്നും ഇതിനുള്ള നടപടികള്‍ നടന്നു വരികയാണെന്നും ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് ഹേമന്ദ് കൊടല്‍വാര്‍ അറിയിച്ചു. നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സൗദി-ഇന്ത്യ സംയുക്ത നിക്ഷേപക നിധി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംയുക്ത നിക്ഷേപക നിധി രൂപീകരണം, സാമ്പത്തിക-വാണിജ്യ-വ്യവസായ മേഖലകളിലെ സഹകരണം ശക്തമാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇതിനകം നിരവധി യോഗങ്ങള്‍ ചേര്‍ന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കഴിഞ്ഞ വര്‍ഷത്തെ വാണിജ്യ ഇടപാടുകള്‍ 41 ശതകോടി ഡോളര്‍ കവിഞ്ഞിരുന്നു. നിരവധി ഇന്ത്യന്‍ കമ്പനികള്‍ സൗദിയില്‍ നിക്ഷേപമിറക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it