Flash News

ഭര്‍ത്താവിനാലുള്ള ബലാല്‍സംഗം ക്രിമിനല്‍ കുറ്റമാക്കുന്നു

ഭര്‍ത്താവിനാലുള്ള ബലാല്‍സംഗം ക്രിമിനല്‍ കുറ്റമാക്കുന്നു
X
rape-infocus

ന്യൂഡല്‍ഹി: വിവാഹാനന്തരം ഭര്‍ത്താവിനാലുള്ള ബലാല്‍സംഗം ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. നിലവില്‍ ഭാര്യയുടെ പ്രായം 15വയസ്സിന് താഴെയാണെങ്കില്‍ മാത്രമാണ് വിവാനന്തര മാനഭംഗം കുറ്റകൃത്യമാവുക. വിവാഹം പരമപവിത്രമാണ്, എന്നാല്‍, സ്ത്രീകളുടെ ശരീരവും അന്തസ്സും ദുരുപയോഗം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. അങ്ങനെ ചെയ്താല്‍ ബലാല്‍സംഗമായി പരിഗണിക്കുമെന്നാണ് കമ്മിറ്റി അധ്യക്ഷനും പഞ്ചാബ് സര്‍വ്വകലാശാലയിലെ വിമന്‍സ് സ്റ്റഡീസ് സ്ഥാപക ഡയറക്ടറുമായ പാം രജ്പുത് വ്യക്തമാക്കിയത്.
ഭാര്യയുടെ സമ്മതം കൂടാതെ നിര്‍ബന്ധിത ലൈംഗീക ബന്ധത്തിന് വിധേയയാക്കുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര മന്ത്രി മനേക ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. [related]
Next Story

RELATED STORIES

Share it