wayanad local

ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്ന് പിരിവ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു മര്‍ദ്ദനം

മാനന്തവാടി: അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മര്‍ദ്ദനം. വാരാമ്പറ്റയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാരാമ്പറ്റയില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശികളായ കെട്ടിടനിര്‍മാണ തൊഴിലാളികള്‍ക്ക് 1,200 രൂപയുടെ രശീതി നല്‍കിയെങ്കിലും പണം പാര്‍ട്ടിക്കാര്‍ക്കു ലഭിച്ചില്ല.
ഞായറാഴ്ച രാത്രി പണമോ രശീതിയോ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തൊഴിലാളികളുടെ മേസ്തിരിയെ സമീപിച്ചപ്പോള്‍ ഇയാള്‍ ബോധരഹിതനായി.
ഈ സമയം സ്ഥലത്തെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ വിവരം പോലിസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലിസ് ഇരു വിഭാഗങ്ങളെയും പിരിച്ചുവിട്ടു. തുടര്‍ന്നു വീട്ടിലേക്ക് പോവുകയായിരുന്ന വാരാമ്പറ്റ സൗത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി സി കെ അഷ്‌റഫി(42)നെ ചിലര്‍ ആക്രമിക്കുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ ഇയാളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it