ഇഖ്റ ആശുപത്രിയില്‍ വെള്ളിയാഴ്ചകളില്‍ സൗജന്യ ചികില്‍സ
BY swapna en8 May 2016 5:19 AM GMT
swapna en8 May 2016 5:19 AM GMT
കോഴിക്കോട:് ഇഖ്റ ആശുപത്രിയില്‍ നിരക്കിളവില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കണ്‍സള്‍ട്ട് ചെയ്യാനും പരിശോധനകള്‍ നടത്താനും അവസരം നല്കുന്ന ഫ്രൈഡെ മെഴ്സി ക്ലിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. വെള്ളിയാഴ്ചകളില്‍ അമ്പത് രൂപ നിരക്കില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കണ്‍സള്‍ട്ട് ചെയ്യാം. എക്സറേ, ഇസിജി, സ്കാനിങ്ങ്, എക്കോ, ടിഎംടി, ലബോറട്ടറി പരിശോധനകള്‍ക്ക് ഇരുപത്തഞ്ച് ശതമാനം കിഴിവ് ലഭിക്കും. ജനറല്‍ മെഡിസിന്, ഗൈനക്കോളജി, കാര്‍ഡിയോളജി, യൂറോളജി, നെഫ്രോളജി, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക്സ്, ന്യൂറോളജി, ജനറല്‍ സര്‍ജറി, എന്‍ഡോക്രൈനോളജി, സൈക്യാട്രി, ഡെര്‍മറ്റോളജി, ഇഎന്‍ടി എന്നീ സ്പെഷ്യാലിറ്റികളില്‍ കണ്‍സള്‍ട്ടേഷനും പരിശോധനകളും വെള്ളിയാഴ്ച്ചകളില്‍ സൗജന്യമായി ലഭിക്കും. മുന്‍കൂട്ടി ബുക്കിങ് നിര്‍ബന്ധമാണ്. ബുക്കിങ് നമ്പര്‍: 9744222830. വിളിക്കേണ്ട സമയം: ഉച്ചതിരിഞ്ഞ് 2 മുതല്‍ രാത്രി 9 വരെ. സബ്സിഡി നിരക്കില്‍ തുടര്‍ ചികില്‍സക്കായി മെഡിക്കല്‍ സോഷ്യല്‍ വര്‍ക്ക് വകുപ്പുമായി ബന്ധപ്പെടണം. നിര്‍ധനരായ രോഗികള്‍ക്ക് നൂതനമായ വിദഗ്ധ ചികില്‍സയും പരിശോധനകളും ലഭ്യമാക്കുകയാണ് ഫ്രൈഡെ മെഴ്സി ക്ലിനിക്കിലൂടെ ഇഖ്റ ലക്ഷ്യമാക്കുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMT