ആസ്ത്രേലിയയില്‍ തീവണ്ടി പാളം തെറ്റിയ സംഭവം; 3 ലക്ഷം ലിറ്റര്‍ സള്‍ഫ്യൂരിക് ആസിഡ് ചോര്‍ന്നു
BY Sumeera SMR30 Dec 2015 2:45 AM GMT
Sumeera SMR30 Dec 2015 2:45 AM GMT
മെല്‍ബണ്‍: ആസ്ത്രേലിയയില്‍ സള്‍ഫ്യുരിക് ആസിഡുമായി പോയ തീവണ്ടി കഴിഞ്ഞ ദിവസം പാളം തെറ്റിയുണ്ടായ അപകടത്തില്‍ മൂന്നു ലക്ഷത്തിലധികം ലിറ്റര്‍ ആസിഡ് ചോര്‍ന്നതായി പോലിസ്. വടക്കു പടിഞ്ഞാറന്‍ ക്യൂന്‍സ്ലാന്‍ഡിലെ ജൂലിയ ക്രീക്കില്നിന്നു 20 കി.മീ. കിഴക്കു മാറിയാണ് അപകടം.
8,19,000 ലിറ്റര്‍ ആസിഡ് വഹിച്ച 26 ബോഗികളുള്ള തീവണ്ടിയാണ് ഞായറാഴ്ച അപകടത്തില്‍പെട്ടത്. മുന്‍കരുതലായി സംഭവസ്ഥലത്തിനു രണ്ടു കി.മീ. ചുറ്റളവില്‍ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിലെ പ്രളയം രക്ഷാപ്രവര്‍ത്തകര്‍ക്കു ഇങ്ങോട്ട് എത്തിച്ചേരുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
എന്നാല്‍ വന്‍തോതില്‍ ആസിഡ് ചോര്‍ന്നിട്ടില്ലെന്നും ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. പാളംതെറ്റിയതോടെ വിള്ളലേറ്റ ഒരു ബോഗിയില്‍നിന്നു 31,500 ലിറ്റര്‍ ആസിഡ് മാത്രമാണ് ചോര്‍ന്നതെന്ന് പോലിസ് പ്രസ്താവനയില്‍ അറിയിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT