Kottayam Local

ആരോഗ്യവകുപ്പ് ഉത്തരവു ലംഘിച്ച കോഴിഫാമിനെതിരേ കലക്ടര്‍ക്കു പരാതി

കുമരകം: അങ്കണവാടി കുട്ടികള്‍ക്കും അയല്‍ക്കാര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കോഴിഫോം പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
കുമരകം 10ാം വാര്‍ഡില്‍ കാട്ടുത്തറ സണ്ണിമാത്യുവിന്റെ കോഴിഫാം ആണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഈ ഫാമിന്റെ സമീപ വാസികളായ കുറ്റിക്കോട്ട് കുഞ്ഞുമോന്‍, വേലക്കടവില്‍ ഗിരീഷ്, പുത്തന്‍പറമ്പില്‍ ഷൈലജ എന്നിവരാണ് പരാതി നല്‍കിയത്.
നാലുസെന്റ് പുരയിടത്തില്‍ വീടും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്ന നൂറിനടുത്ത് കോഴികളെ വളര്‍ത്തുന്ന കോഴിഫാമും ഈ പുരയിടത്തിന് ചുറ്റും താമസിക്കുന്നവര്‍ക്കും അങ്കണവാടിയില്‍ പഠിക്കുന്ന കുട്ടികള്‍ക്കും ദോഷകരമായതാണ് പരാതിക്കിടയാക്കിയത്. പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ഫാം നിര്‍ത്തലാക്കണമെന്ന് കുമരകം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സമീപവാസികള്‍ പരാതി നല്‍കി.
തുടര്‍ന്ന് ഫാം പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒക്ടോബര്‍ ഏഴിന് ഉത്തരവ് നല്‍കി. എന്നാല്‍ ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it