ആഫ്രിക്കയ്ക്ക് 6000 കോടി ഡോളര്‍ സഹായം നല്‍കുമെന്ന് ചൈന

ജൊഹാനസ്ബര്‍ഗ്: ആഫ്രിക്കന്‍ വന്‍കരയ്ക്ക് 6000 കോടി ഡോളറിന്റെ സാമ്പത്തിക സഹായം അനുവദിക്കുമെന്നു ചൈന. പലിശരഹിത വായ്പയും സ്‌കോളര്‍ഷിപ്പും ആയിരണക്കണക്കിനു പേര്‍ക്കുള്ള വിദഗ്ധ പരിശീലനവും ഇതില്‍ ഉള്‍പ്പെടുമെന്നും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് അറിയിച്ചു. ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജൊഹാനസ്ബര്‍ഗില്‍ നടന്ന ചൈന-ആഫ്രിക്ക ഉച്ചകോടിയിലായിരുന്നു സി ജിന്‍പിങിന്റെ പ്രഖ്യാപനം. ഉച്ചകോടിയില്‍ പങ്കെടുത്ത ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ചൈനയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ചൈന ആഫ്രിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാവുമെന്നും ഇപ്പോള്‍ ചൈന ഇറക്കുമതിക്ക് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതിക രംഗത്തെ വികസനത്തെ മുന്‍നിര്‍ത്തിയുള്ള ചൈനയുടെ സഹായം ആഫ്രിക്കന്‍ സമ്പദ്ഘടനയെ ഏറെ പരിപോഷിപ്പിക്കുമെന്നാണു വിലയിരുത്തുന്നത്.
Next Story

RELATED STORIES

Share it