Flash News

ആഞ്ജലേ മെര്‍ക്കെല്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ജര്‍മ്മന്‍ ചാന്‍സലര്‍  ആഞ്ജലേ മെര്‍ക്കെല്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ജര്‍മ്മനിയുമായുള്ള നിരവധി മേഖലകളിലെ ബന്ധം ഉറപ്പിക്കുന്നതിനുള്ള തീരുമാനങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉണ്ടാവും.

സുരക്ഷ, പ്രതിരോധം,വ്യാപാരം തുടങ്ങിയ മേഖലകളിലായിരിക്കും കരാറുകള്‍ ഒപ്പുവയ്ക്കുക. ഇന്നലെയാണ് മെര്‍ക്കലേ ഇന്ത്യയിലെത്തിയത്. രാഷ്ട്രപതി ഭവനില്‍ അവര്‍ക്ക് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. രാജ്യത്തിന്റെ വികസനത്തിനായി പ്രധാനമന്ത്രി മോഡി തയ്യാറാക്കിയ രൂപരേഖയ്ക്ക് ജര്‍മ്മനി എല്ലാ വിധ സഹായസഹകരണങ്ങളും നല്‍കുമെന്ന് മെര്‍ക്കലേ പറഞ്ഞു. സാമ്പത്തിക മേഖലയ്ക്കും ആഭ്യന്തര സുരക്ഷയ്ക്കും കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രി ട്വിറ്ററിലൂടെ മെര്‍ക്കലേയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചിരുന്നു.
പ്രധാനമന്ത്രിയും മെര്‍ക്കലേയും ബെംഗളൂരില്‍ നടക്കുന്ന ബിസിനസ്സ് മീറ്റില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it