ആകാശവാണിയില്‍ ട്രെയിന്സമയ അറിയിപ്പുകള് വര്‍ധിപ്പിക്കും
BY Sumeera SMR12 Nov 2015 4:27 AM GMT
Sumeera SMR12 Nov 2015 4:27 AM GMT
തൃശൂര്‍: ട്രെയിന്സമയ അറിയിപ്പുകള് പ്രക്ഷേപണം ചെയ്യുന്നതു വര്‍ധിപ്പിയ്ക്കുവാന്‍ ആകാശവാണി തൃശൂര്‍നിലയം തീരുമാനിച്ചു.
നിലവില്‍ ദിവസവും രാവിലെ 6.23നാണ് തൃശൂര്‍ വഴി കടന്നു പോകുന്ന ട്രെയിനുകളുടെ സമയവിവരം ആകാശവാണി അറിയിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ വലിയൊരു വിഭാഗം ട്രെയിന്‍ യാത്രക്കാര്‍ ഈ അറിയിപ്പിനെ ആശ്രയിച്ചാണ് ട്രെയിന്‍ യാത്രക്കായി വീടുകളില്‍ നിന്നും ഇറങ്ങുന്നത്.
യാത്രക്കാരില്‍ നിന്നും മറ്റു ശ്രോതാക്കളില്‍ നിന്നും ആവശ്യം നിരന്ത്രമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രെയ്ന്‍ സമയ അറിയിപ്പുകള് ദിവസത്തില്‍ കൂടുതല്‍ തവണ പ്രക്ഷേപണം ചെയ്യണമെന്ന് തൃശൂര്‍ റെയ്ല്‍വെ പാസഞ്ചേഴ്സ് അസോസിയേഷന് ആകാശവാണിയുടെ തൃശൂരിലെ സ്റ്റേഷന് ഡയറക്റ്റര്‍ക്കു നിവേദനം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്നു പ്രസ്തുത അറിയിപ്പുകള് കൂടുതല്‍ തവണ പ്രക്ഷേപണം ചെയ്യാന്‍ ആകാശവാണി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഈ മാസം 15 മുതല്‍ ദിവസേന രാവിലെ 6.23ന് പുറമെ പത്തിനും ഉച്ചയ്ക്ക് 1.55നും വൈകിട്ട് 5.45നും ട്രെയ്ന്‍ സമയ അറിയിപ്പുകള് പ്രക്ഷേപണം ചെയ്യുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ആകാശവാണി അധികൃതര്‍ അറിയിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT