Kottayam Local

അരുവിക്കുഴി ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനം ഇഴയുന്നു

പള്ളിക്കത്തോട്: സംസ്ഥാന സര്‍ക്കാരിന്റെ 100 ഇന കര്‍മ പദ്ധതിയില്‍ ഇടം പിടിച്ച അരുവിക്കുഴി ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനം പാതിവഴിയില്‍ മുടങ്ങി. ഇക്കോ ടൂറിസത്തിന്റെ സാധ്യതകള്‍ ലക്ഷ്യമിട്ട് അരിവുക്കിഴിയിലെ സ്വഭാവിക വെള്ളച്ചാട്ടത്തെ പ്രയോജനപ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഒരു കോടി രൂപയാണ് ഈ സര്‍ക്കാരിന്റെ ആദ്യ മന്ത്രി സഭായോഗം അരുവിക്കുഴിക്കായി നീക്കിവച്ചത്. ഡിടിപിസി പള്ളിക്കത്തോട് ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ സംയുക്ത നിയന്ത്രണത്തില്‍ സിഡ്‌കോക്കായിരുന്നു ഇവിടുത്തെ വിവിധ വികസന നിര്‍മാണങ്ങള്‍ക്കുള്ള കരാര്‍ എന്നിവ ഫലപ്രദമായിരുന്നില്ലെന്ന് പിന്നീട് ആക്ഷേപങ്ങളുയര്‍ന്നു. പാരിസ്ഥിതിക പഠനത്തിന്റെ അഭാവവും പദ്ധതിയുടെ താളപ്പിഴക്ക് ആക്കം കൂട്ടി. ആഭ്യന്തര സഞ്ചാരികളായിരുന്നു പദ്ധതിയൂടെ തുടക്കത്തില്‍ ഇവിടെ ഏറെ എത്തിയിരുന്നത്.
ഇവര്‍ക്കായി വിശ്രമ സൗകര്യങ്ങളും ഓപണ്‍ തിയേറ്ററും ഇവിടെ പണി കഴിപ്പിച്ചിരുന്നു. പദ്ധതി കടലാസിലൊതുങ്ങിയതോടെ ഈ നിര്‍മിതികളെല്ലാം നോക്കുകുത്തികളായി മാറി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിനിധീകരിക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലാണ് അരുവിക്കുഴിയും. അടുത്തിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്ന കാരണം പറഞ്ഞ് സിഡ്‌കോയെ നിര്‍മാണച്ചുമതലയില്‍ നിന്ന് നീക്കാന്‍ ശ്രമം നടന്നിരുന്നു.
ഇക്കോ ടൂറിസത്തിന്റെ മധ്യതിരുവിതാംകൂറിലെ ഏറ്റവും നല്ല മാതൃകയായി മാറാനുള്ള എല്ലാ സാധ്യതയും ഇന്നും അരുവിക്കുഴിയിലുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തില്‍ നന്നായി ശ്രദ്ധ വച്ചാല്‍ കേരളത്തിനു പുറത്തുള്ള സഞ്ചാരികള്‍ക്കും അരുവിക്കുഴി പ്രിയപ്പെട്ടതാവും. സര്‍ക്കാരിന്റെ ആദ്യകാലത്ത് ആരംഭിച്ച പദ്ധതി പടിയിറങ്ങുന്നതിന് മുമ്പെങ്കിലും യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷയാണ് പ്രദേശ വാസികള്‍ക്ക്.
Next Story

RELATED STORIES

Share it