അബൂദബി കിരീടാവകാശിക്ക് രാഷ്ട്രപതി ഭവനില്‍ ഊഷ്മള സ്വീകരണം

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ താ ല്‍പ്പര്യമെന്ന് അബൂദബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. ഇന്നലെ രാഷ്ട്രപതിഭവനില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു ശെയ്ഖ് മുഹമ്മദ്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കിരീടാവകാശിക്ക് രാഷ്ട്രപതിഭവനില്‍ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമാസ്വരാജ്, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരും കിരീടാവകാശിയെ സ്വീകരിക്കാനെത്തിയിരുന്നു.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ഇരുരാജ്യങ്ങളുടെയും തീരുമാനം സംതൃപ്തി നല്‍കുന്നതാണെന്നു രാഷ്ട്രപതി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം ഇതിനു ഗതിവേഗം പകര്‍ന്നിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമായി സംയുക്ത സമിതി രൂപീകരിക്കാനുള്ള തീരുമാനം സന്തോഷമുണ്ടാക്കുന്നതാണ്. ഇതിലൂടെ കൂടുതല്‍ ശക്തമായ ബന്ധം രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇന്ത്യയിലെ യുഎഇ നിക്ഷേപം ശക്തിപ്പെടുത്തുന്നതിനാണു കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടത്.
ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസനത്തില്‍ പങ്കാളിയാവാമെന്ന് നേരത്തെ ഇരുരാജ്യങ്ങളും ധാരണയായതാണ്. ഇതിനായി 75 ബില്യന്‍ ഡോളറിന്റെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്നതിലേക്കാണു തങ്ങള്‍ ഉറ്റുനോക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
Next Story

RELATED STORIES

Share it