അഫ്രീദി ട്വന്റി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

കറാച്ചി: ഓള്‍റൗണ്ടര്‍ ശാഹിദ് അഫ്രീദി പാകിസ്താന്‍ ട്വന്റി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. എന്നാല്‍, ട്വന്റിയില്‍ തുടര്‍ന്നും കളിക്കുമെന്ന് താരം വ്യക്തമാക്കി.
നേരത്തെ ടെസ്റ്റിനോടും ഏകദിനത്തിനോടും 36 കാരനായ അഫ്രീദി വിടപറഞ്ഞിരുന്നു. രാജ്യത്തിനായി തനിക്ക് ആവും വിധം കളിച്ചു. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും രാജ്യത്തെ നയിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്നും അഫ്രീദി പറഞ്ഞു.
Next Story

RELATED STORIES

Share it