thrissur local

അപകടത്തില്‍ തകര്‍ന്ന വൈദ്യുതിക്കാലും സ്ലാബും പുനര്‍ നിര്‍മിച്ചില്ല

ചാവക്കാട്: ചേറ്റുവ പാലത്തിലുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് തകര്‍ന്ന വൈദ്യുതിക്കാലും നടപ്പാതയിലെ സ്ലാബും ഒരാഴ്ച പിന്നിട്ടിട്ടും പൂര്‍വസ്ഥിതിയിലാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപം. ഒരാഴ്ചക്ക് മുമ്പാണ് ചേറ്റുവ പാലത്തിന് മുകളില്‍ നിയന്ത്രണംവിട്ട് ടാങ്കര്‍ ലോറിയും കെഎസ്ആര്‍ടിസി ബസ്സും അപകടത്തില്‍പെട്ടത്. ടാങ്കര്‍ലോറി ചേറ്റുവ പാലത്തിന് മുകളില്‍നിന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു.
കെഎസ്ആര്‍ടിസി ബസ് പാലത്തിന്റെ ഫുട്പാത്ത് തകര്‍ത്തത് കൈവരിയില്‍ ഇടിച്ചുനില്‍ക്കുകയും ചെയ്തു. അപകടത്തില്‍ നടപ്പാതയില്‍ നിന്നിരുന്ന വൈദ്യുതിക്കാല്‍ ഒടിഞ്ഞു വീണു. നടപ്പാതയുടെ സ്ലാബുകള്‍ തകരുകയും ചെയ്തു.
അപകടത്തിനു ശേഷം പാലത്തിലെ തെരുവുവിളക്കുകള്‍ തെളിഞ്ഞിട്ടില്ല. ഇതുകാരണം രാത്രിയില്‍ പാലത്തിന്റെ നടപ്പാതയിലൂടെയുള്ള കാല്‍നടയാത്ര ദുഷ്‌കരമായിത്തീര്‍ന്നിരിക്കുകയാണ്.
Next Story

RELATED STORIES

Share it