അനൂപ് ചെട്ടിയയുടെ ജാമ്യാപേക്ഷ തള്ളി

ഗുവാഹത്തി: ഉള്‍ഫ നേതാവ് അനൂപ് ചെട്ടിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി തള്ളി. അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്കു കൂടി കോടതി നീട്ടിയിട്ടുണ്ട്. ഈ മാസം 19ന് ചെട്ടിയയെ കോടതിയില്‍ ഹാജരാക്കും. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ചെട്ടിയയെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലിസിന്റെ ആവശ്യം കോടതി തള്ളി. ആ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബംഗ്ലാദേശ് പോലിസിന്റെ കസ്റ്റഡിയിലായിരുന്ന ചെട്ടിയയെ നവംബര്‍ 11നാണ് ഇന്ത്യക്കു കൈമാറിയത്.
Next Story

RELATED STORIES

Share it