kannur local

അനധികൃത ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ നീക്കമെന്ന്

ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തില്‍ അനധികൃത ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കാനും, നിലവിലുള്ളവക്ക് ഹോഴ്‌സ് പവര്‍ വര്‍ധിപ്പിച്ച് നല്‍കാനും ഭരണസമിതി നീക്കം നടത്തുന്നതായി മു ന്‍ പഞ്ചായത്ത് പ്രസിഡന്റും ഇരിട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റുമായ കെ സി ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ നാലിന് പഞ്ചായത്ത് ഭരണ സമതിയോഗത്തില്‍ ഇത്തരം നീക്കത്തെ ചില അംഗങ്ങള്‍ എതിര്‍ത്തതിനാല്‍ നടന്നില്ല.
ലൈസന്‍സ് നല്‍കാനുള്ള നീക്കത്തിനെതിരേ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയതായും കെ സി ചാക്കോ പറഞ്ഞു. കളിതട്ടുംപാറയില്‍ ഉള്‍പെടെ പുതിയ ക്വാറികള്‍ അനുവദിച്ചാല്‍ ജനങ്ങള്‍ക്ക് മാരകമായ രോഗങ്ങളും പ്രകൃതി ദുരന്തവും സംഭവിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട്തന്നെ ഭരണ സമിതി ഇത്തരം നീക്കം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
താന്‍ മുമ്പ് ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കാത്തതിനാലാണ് തന്നെ ചിലര്‍ചേര്‍ന്ന് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം ആരോപിച്ചു.—
Next Story

RELATED STORIES

Share it