thiruvananthapuram local

അധികൃതരുടെ അവഗണന; മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് 15 വര്‍ഷം

വര്‍ക്കല: കുരുനിലക്കോട് കേന്ദ്രീകരിച്ചുള്ള മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് 15 വര്‍ഷം പിന്നിടുന്നു. പഴകി ജീര്‍ണിച്ച കെട്ടിടത്തിന്റെ വാതിലുകളും ജനാലകളും ദ്രവിച്ച് ഇളകിയ നിലയിലാണ്.
ഗര്‍ഭിണികള്‍ ഉള്‍െപ്പടെ സ്ത്രീകള്‍ക്ക് പ്രത്യേക പരിചരണം നല്‍കുന്നതിനും കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം നല്‍കുന്നതിനുമായാണ് കേന്ദ്രം ആരംഭിച്ചത്. ഒരു ഹെല്‍ത്ത് നഴ്‌സിന്റെ സേവനവും ലഭ്യമാക്കിയിരുന്നു. തുടക്കത്തില്‍ സുതാര്യമായി പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം പില്‍ക്കാലത്ത് മന്ദഗതിയിലായി പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുകയായിരുന്നു. ഇതിനിടെ ഒരു ഡോക്ടറുടെയും സ്റ്റാഫ് നഴ്‌സിന്റെയും സേവനം ഉറപ്പുവരുത്തി കേന്ദ്രം പുനസ്ഥാപിക്കാന്‍ ആലോചനകള്‍ ഉണ്ടായെങ്കിലും പ്രായോഗികമായില്ല.
ചുറ്റുവട്ടത്തെ ഗര്‍ഭിണികളടക്കമുള്ള ഗുണഭോക്താക്കള്‍ അഞ്ചു കിലോമീറ്റര്‍ താണ്ടി വര്‍ക്കല താലൂക്ക് ആശുപത്രിയെയാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ ആശ്രയിക്കുന്നത്.
മാതൃ-ശിശുസംരക്ഷണ കേന്ദ്രം തുറന്നുപ്രവര്‍ത്തിക്കണമെന്ന ആവശ്യം ഉന്നയിച്ച് നിരവധി പരാതികള്‍ വര്‍ക്കല നഗരസഭയ്ക്ക് ലഭിച്ചിട്ടും നാളിതുവരെ നടപടി കൈക്കൊണ്ടിട്ടില്ല. വാര്‍ഡ് കൗണ്‍സിലര്‍ സജിത്ത് റോയി കേന്ദ്രം അടിയന്തരമായി നവീകരിച്ച് പ്രവര്‍ത്തിക്കണമെന്നുകാട്ടി നഗരസഭാ ഭരണനേതൃത്വത്തിന് കത്ത് നല്‍കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it