അതിഥി വധക്കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ അച്ഛനും രണ്ടാനമ്മയ്ക്കുമെതിരേ വാറന്റ്

കോഴിക്കോട്: ഏഴുവയസ്സുകാരിയെ പട്ടിണിക്കിട്ടും ക്രൂരമായി പീഡിപ്പിച്ചും കൊന്ന കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും അറസ്റ്റ് വാറന്റ്. ജാമ്യത്തിലിറങ്ങി മുങ്ങിയെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് കുട്ടിയുടെ പിതാവ് തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിക്കും ഭാര്യ ദേവികയ്ക്കുമെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ ശങ്കരന്‍ നായര്‍ മുമ്പാകെ ഇന്നലെ സാക്ഷി വിസ്താരം തുടങ്ങിയപ്പോഴാണ് പ്രതികള്‍ മുങ്ങിയതായി മനസ്സിലായത്.
സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകളായ അതിഥി 2013 ഏപ്രില്‍ 29നാണ് മരിച്ചത്. അരയ്ക്കു താഴെ പൊള്ളലേറ്റും പട്ടിണിക്കിട്ടതിനെ തുടര്‍ന്ന് അവശയായ നിലയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പ്രതികള്‍ മൃതദേഹം കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഇടപെട്ട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സുബ്രഹ്മണ്യന്റെ ആദ്യ ഭാര്യ മാവൂര്‍ വെള്ളന്നൂര്‍ എടക്കാട്ട് ഇല്ലത്ത് ശ്രീജയുടെ മകളാണ് അതിഥി. ഇവര്‍ തിരുവമ്പാടിയില്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് രണ്ടാം വിവാഹം കഴിച്ചത്. ബിലാത്തിക്കുളം ബിഇഎം യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ സഹോദരനും ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിയുമായ അരുണാണ് കേസില്‍ ഒന്നാം സാക്ഷി. 45 സാക്ഷികളാണ് കേസിലുള്ളത്.
അരുണും അതിഥിയും പിതാവിനും രണ്ടാനമ്മ റംല ബീഗം എന്ന ദേവികയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബഌക് പ്രോസിക്യൂട്ടര്‍ ഷിബു ജോര്‍ജാണ് കേസില്‍ ഹാജരാവുന്നത്. കേസിലെ വിസ്താരം ജൂണ്‍ 13ലേക്ക് മാറ്റിവച്ചു.
Next Story

RELATED STORIES

Share it