wayanad local

അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

പനമരം: പ്രമുഖ സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ ക്രസന്റ് പബ്ലിക് സ്‌കൂള്‍ അധ്യാപക- മാനേജ്‌മെന്റ് യോഗം അനുശോചിച്ചു.
അധ്യാപകന്‍ കൂടിയായിരുന്ന അദ്ദേഹം വരികളിലൂടെ വരച്ചത് അധ്യാപകരുടെ ജീവിതമായിരുന്നു. നര്‍മത്തോടെയുള്ള അവതരണത്തില്‍ കൈപ്പേറിയ അനുഭവങ്ങളും അദ്ദേഹം വായനക്കാരുമായി പങ്കുവച്ചു.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ പി കെ വര്‍ഗീസ്, മാനേജര്‍ എം കെ നാസര്‍, പി ടി ബബീഷ് സംസാരിച്ചു.
വെള്ളമുണ്ട: അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ വെള്ളമുണ്ട ഡബ്ല്യുഎംഒ സ്റ്റാഫ് കൗണ്‍സില്‍ അനുശോചിച്ചു.
പ്രിന്‍സിപ്പല്‍ സഹറ തസ്‌നീം അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ എം ശശി, സ്റ്റാഫ് സെക്രട്ടറി കെ ഷമീര്‍, എ റാഷിദ്, കെ എ റഷീദ്, സതീദേവി സംബന്ധിച്ചു.
Next Story

RELATED STORIES

Share it