റിയോയില്‍ സാമ്പത്തിക പ്രതിസന്ധി; ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
BY midhuna mi.ptk18 Jun 2016 6:00 AM GMT
X
midhuna mi.ptk18 Jun 2016 6:00 AM GMT
റിയോ ഡി ഷാനെറോ: റിയോ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കേണ്ട റിയോ ഡി ഷാനെറോ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ഗവര്‍ണര്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗതാഗതം,വിദ്യാഭ്യാസം, പൊതു സുരക്ഷ തുടങ്ങിയ മേഖലകളിലും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കാനും ഗവര്‍ണര്‍ വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടു.
ഈയാഴ്ച റിയോ സന്ദര്‍ശിച്ച ബ്രസീല്‍ പ്രസിഡണ്ട് മൈക്കല്‍ ടെമര്‍ ഗെയിംസിനാവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഏകദേശം 500,000 വിദേശികളെ പ്രതീക്ഷിക്കുന്ന ഒളിമ്പിക്സിനോടനുബന്ധിച്ച് പൊതു സേവനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്കാന് ബ്രസീല്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. ഓഗസ്ത് അഞ്ചിനാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT