Flash News

ഹോളി ഖുര്‍ആന്‍ പുരസ്‌കാര മത്സരം : ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി വിദ്യാര്‍ത്ഥി

ഹോളി ഖുര്‍ആന്‍ പുരസ്‌കാര  മത്സരം : ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി  വിദ്യാര്‍ത്ഥി
X


ദുബയ്: അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പുരസ്‌കാര മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി വിദ്യാര്‍ത്ഥി പങ്കെടുക്കുന്നു. കാരന്തുര്‍ മര്‍കസ് സഖാഫത്തി സുന്നിയ്യയുടെ കീഴില്‍ പൂനൂരില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഗാര്‍ഡന്‍ വിദ്യാര്‍ത്ഥിയായ ഹാഫിള്  ജാബിര്‍ ഹസന്‍ (19) ആണ് മറ്റു നൂറോളം വരുന്ന ലോക രാജ്യങ്ങളിലെ മത്സരാര്‍ത്ഥികളോടൊപ്പം മത്സരത്തില്‍ പങ്കെടുക്കുന്നത് .പാലക്കാട് വല്ലപ്പുഴയില്‍ വല്ലപ്പുഴ ഹൌസിലെ മുഹമ്മദലിആയിഷ ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമ ത്തെ മകനാണ്. ബി.എസ്.സി സൈക്കോളജി വിദ്യാര്‍ത്ഥി കൂടിയായ ജാബിര്‍ കുറഞ്ഞ മാസങ്ങള്‍ കൊണ്ടാണ് ഖുര്‍ആന്‍ മനഃപാഠമാക്കിയത്. യു.എ.ഇ യില്‍ നടന്ന വിവിധ ഖുര്‍ആന്‍ മത്സരങ്ങളില്‍ ജേതാവായ ജാബിര്‍ ഈ റമദാനില്‍ അബുദാബി മതകാര്യ വകുപ്പ് നടത്തിയ ഖുര്‍ആന്‍ മനഃപാഠ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. ഒഴിവു സമയങ്ങള്‍ എല്ലാം ഖുര്‍ആന്‍ പാരായണത്തിന് വേണ്ടി ചെലവാക്കുന്ന ജാബിര്‍ ആദ്യമായിട്ടാണ് അന്താരഷ്ട്ര മല്‌സരത്തില് പങ്കെടുക്കുന്നത്. അനുജന്‍ ജുനൈദും ഖുര്‍ആന്‍ മനഃപാഠമാക്കിയിട്ടുണ്ട്. 2009 ഇല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മര്‍കസ് വിദ്യാര്‍ത്ഥി ഹാഫിള് ഇബ്രാഹിം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
Next Story

RELATED STORIES

Share it