Flash News

ഹോട്ടല്‍ ഭക്ഷണം : ജിഎസ്ടി അഞ്ച് ശതമാനമാക്കി



ന്യൂഡല്‍ഹി: ഹോട്ടലുകളിലെയും റസ്‌റ്റോറന്റുകളിലെയും ഭക്ഷണത്തിന്റെ ജിഎസ്ടി അഞ്ചു ശതമാനമാക്കി കുറച്ചു. ശീതീകരിച്ചതും അല്ലാത്തതുമായ മുറികളിലെ ഭക്ഷണത്തിന് ഇതു ബാധകമായിരിക്കും. അതേസമയം, ഔട്ട്‌ഡോര്‍ കാറ്ററിങിന് 18 ശതമാനം ജിഎസ്ടി നിലനിര്‍ത്തിയിട്ടുണ്ട്. പ്രതിദിനം 7500 രൂപയില്‍ താഴെ വാടകയുള്ള ഹോട്ടലുകള്‍ക്ക് അഞ്ചു ശതമാനം ജിഎസ്ടിയാണ് ഈടാക്കുക. അതേസമയം, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ജിഎസ്ടി 28 ശതമാനമായി തുടരും. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് ഈടാക്കുന്ന നികുതിയില്‍ നിന്ന് റസ്‌റ്റോറന്റുകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അവര്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ ഗുണങ്ങള്‍ ഇനി റസ്‌റ്റോറന്റുകള്‍ക്ക് ലഭിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 15 മുതല്‍ പുതിയ നികുതിനിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
Next Story

RELATED STORIES

Share it