Flash News

ഹോം ഗ്രൗണ്ടില്‍ ഗോകുലംഎഫ്‌സിക്ക് സമനില

ഹോം ഗ്രൗണ്ടില്‍ ഗോകുലംഎഫ്‌സിക്ക് സമനില
X



കോഴിക്കോട്:  കോഴിക്കോടിന് ഏറെ അവകാശപ്പെടാനുള്ള ഗോഗുലം എഫ് സി ക്ക് ഐ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയക്കൊടി പാറിക്കാനായില്ല. ജയപ്രതീക്ഷകളോടെ ബൂട്ടുകെട്ടിയിറങ്ങിയ ആതിഥേയരായ ഗോകുലം കേരള എഫ്‌സിയെ ചെന്നൈ സിറ്റി എഫ്‌സി 1-1 സമനിലയില്‍ തളക്കുകയായിരുന്നു.ഇരുകൂട്ടരും 50 ശതമാനം പന്തടക്കം പുലര്‍ത്തി തുല്യ ശക്തികളായ പോരാട്ടത്തില്‍ ചെന്നൈയാണ് കൂടുതല്‍ ആക്രമണകാരികളായത്. മൃഗീയ മുന്നേറ്റങ്ങളുമായി കോഴിക്കോട്് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ ചെന്നൈ നിര പാഞ്ഞു നടന്നപ്പോള്‍ പലസമയത്തും ഗോകുലം നിര വിയര്‍ത്തു. മല്‍സരത്തിന്റെ എട്ട് തവണ ഗോകുലം ഗോള്‍ പോസ്റ്റിലേക്ക് പന്തെത്തിച്ച ചെന്നൈയ്ന്‍ താരങ്ങള്‍ മൂന്ന് തവണ ഷോട്ടും തൊടുത്തപ്പോള്‍ ഗോകുലത്തിന് രണ്ട് തവണ മാത്രമാണ് ചെന്നൈ ഗോള്‍മുഖത്തേക്ക് പന്ത് പായിക്കാനായത്.മല്‍സരത്തിന്റെ ആദ്യപകുതിയിലാണ്  രണ്ടു ഗോളുകളും പിറന്നത്.  മല്‍സരത്തിന്റെ ആദ്യ 10  മിനിറ്റില്‍ ഗോകുലത്തിന്റെ മുന്നേറ്റമായിരുന്നു കണ്ടത്.  ആദ്യ അഞ്ച് മിനിറ്റില്‍ത്തന്നെ ചില ഗോള്‍ ശ്രമങ്ങളും രണ്ട് കോര്‍ണര്‍ കിക്കുകളും  ഗോകുലത്തിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. കളി തുടങ്ങി 22ാം മിനിറ്റില്‍ കേരള സൂപ്പര്‍ താരം സുശാന്ത് മാത്യു നല്‍കിയ അസിസ്റ്റില്‍ കാമോ സ്റ്റീഫന്‍ ബായിലൂടെ കേരളമാണ് ആദ്യം വലചലിപ്പിച്ചത്. സുശാന്തില്‍ നിന്ന് പന്ത് ലഭിച്ച കാമോ ചെന്നൈ ഗോളിയെ വെട്ടിച്ച് പന്ത് വലയിലെത്തിച്ചു. എന്നാല്‍ മിനിറ്റുകള്‍ക്കകം ജീന്‍ ജോച്ചിമിലൂടെ ചെന്നൈ സമനില ഗോള്‍ നേടി. 28ാം മിനിറ്റില്‍ വന്‍സ്‌പോല്‍ നല്‍കിയ പാസ് മികച്ച ഹെഡ്ഡറിലൂടെ പോസ്റ്റിലെത്തിച്ചാണ്  ചെന്നൈ സമനില ഒപ്പിച്ചത്. ആദ്യ പകുതിയില്‍ 1-1 സമനിലയോടെയാണ് ഇരുകൂട്ടരും പിരിഞ്ഞത്. രണ്ടാം പകുതിയില്‍ ലീഡ് നേടാന്‍ കേരള മുന്നേറ്റ നിര നന്നായി പരിശ്രമിച്ചെങ്കിലും ഒരു ഷോട്ടു പോലും ലക്ഷ്യത്തിലെത്തിയില്ല. ഇരു ഭാഗത്തുനിന്നും മികച്ച പല മുന്നേറ്റങ്ങളുണ്ടായെങ്കിലും ഭാഗ്യം തുണയ്ക്കാതെ വന്നതോടെ 1-1 സമനിലയോടെ ഇരു ടീമിനും ബൂട്ടഴിക്കേണ്ടി വന്നു. മല്‍സരത്തിന്റ തുടക്കം മുതല്‍ ചെന്നൈയുടെ പലമികച്ച ഷോട്ടുകളും തടുത്ത കേരള ഗോളി നിഖില്‍ ബെര്‍ണാഡാണ് കളിയിലെ താരം. ലീഗിലെ ആദ്യ മല്‍സരത്തില്‍ ഷില്ലോങ് ലജോങ്ങിനോട് എതിരില്ലാത്ത ഒരു ഗോളിന് ഗോകുലം തോല്‍വി വഴങ്ങിയിരുന്നു. 2010 - 11 സീസണിനുശേഷം ഇത്തവണ ആദ്യമായിട്ടാണ് കോഴിക്കോട് ഐ ലീഗ് ഫുട്‌ബോളിന് ആതിഥ്യംവഹിച്ചത്. കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഈ മാസം ഒമ്പതിന് നെറോറയ്‌ക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത പോരാട്ടം.
Next Story

RELATED STORIES

Share it