wayanad local

ഹൈസ്‌കൂളില്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറിയില്‍ മീനങ്ങാടി

പനമരം: ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍എസ്എസും ഹയര്‍സെക്കന്‍ഡറിയില്‍ മീനങ്ങാടിയും ചാംപ്യന്മാര്‍. ജില്ലയിലെ 105 സ്‌കൂളുകളില്‍ നിന്നായി 2062 വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്. 291 ഇനങ്ങളില്‍ മല്‍സരം നടന്നു. ഉപജില്ലകളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാനന്തവാടിക്കാണ് കിരീടം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മാനന്തവാടിയും സുല്‍ത്താന്‍ ബത്തേരിയും കിരീടം പങ്കിട്ടു. യുപിയില്‍ വൈത്തിരി ഉപജില്ലയ്ക്കാണ് ഒന്നാംസ്ഥാനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എന്‍എസ്എസ് തുടര്‍ച്ചയായി 21ാം തവണയാണ് കിരീടം നേടുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറിയുടെ ആദ്യ നേട്ടമാണിത്. യുപി വിഭാഗത്തില്‍ കല്‍പ്പറ്റ എസ്‌കെഎംജെ എച്ച്എസ്എസിനാണു കിരീടം. സമാപനസമ്മേളനം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സി കെ ശശീന്ദ്രന്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി ഇസ്മായില്‍, ഒ ആര്‍ രഘു, വര്‍ഗീസ് മൂരിയന്‍കാവില്‍, എന്‍ പി കുഞ്ഞുമോള്‍, പി സഫിയ, പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സീന സാജന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം ബാബുരാജന്‍, പനമരം ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ എം ആര്‍ രാമചന്ദ്രന്‍, പ്രധാനാധ്യാപകന്‍ ജോഷി കെ ജോസഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it