Idukki local

ഹൈറേഞ്ചിന് കലയുടെ പകലിരവുകള്‍ടി

എസ്  നിസാമുദ്ദീന്‍
മുണ്ടിയെരുമ: വൃശ്ചികക്കുളിരിനെ തൊട്ടുണര്‍ത്തി കലയൂടെ വസന്തം വിരിയിക്കാന്‍ ഹൈറേഞ്ചില്‍ ഇന്ന് കൗമാര കലോല്‍സവത്തിന് കൊടിയേറും. കലയുടെ പകലിരവുകളെ വരവേല്‍ക്കാന്‍ കല്ലാര്‍ സ്‌കൂളും പട്ടം കോളനിയും ഒരുങ്ങിക്കഴിഞ്ഞു. ഇനി നാലുനാള്‍ ഇവിടെ കലയുടെ നൂപുരധ്വനികളുയരും. 2017 ല്‍ തന്നെ നടക്കുന്ന രണ്ടാം സ്‌കൂള്‍ കലോല്‍സവമാണിത്. കഴിഞ്ഞ അധ്യയനവര്‍ഷത്തെ റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം നടന്നത് മുരിക്കാശ്ശേരിയില്‍ ഈ വര്‍ഷം ജനുവരിയിലായിരുന്നു.
മുണ്ടിയെരുമ കല്ലാര്‍ സ്‌കൂളിലെ പ്രധാനവേദിയായ നടനത്തില്‍ ഇന്ന് രാവിലെ പത്തുമണിക്ക് ഉദ്ഘാടന സമ്മേളനത്തോടെയാവും കലോല്‍സവത്തിനു തുടക്കം കുറിക്കുക. ഏഴ് ഉപജില്ലകളില്‍ നിന്നായി 4000 വിദ്യാര്‍ഥികള്‍ കൗമാര മാമാങ്കത്തില്‍ പങ്കെടുക്കും. 131 ഇനങ്ങളിലുള്ള മത്സരങ്ങള്‍ക്കായി ഒമ്പത് വേദികള്‍ സജ്ജമാക്കിയിട്ടുണ്ട്. വൈദ്യുതിമന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷത വഹിക്കും. ജോയ്‌സ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. കലക്ടര്‍ ജി ആര്‍ ഗോകുല്‍ കലോത്സവ സന്ദേശം നല്‍കും. അഞ്ച്, ആറ് തിയ്യതികളിലാണ് അറബിക്, സംസ്‌കൃതം, തമിഴ് കലോത്സവങ്ങള്‍. ഏഴിനു സമാപിക്കും.
മുരിക്കാശ്ശേരിയില്‍ നടന്ന കഴിഞ്ഞ അധ്യയന വര്‍ഷത്തെ കലോല്‍സവത്തിലും തൊടുപുഴ വിദ്യാഭ്യാസ ജില്ല തന്നെയായിരുന്നു പ്രഥമസ്ഥാനക്കാര്‍. കട്ടപ്പനയെ പിന്തള്ളിയാണ്  തൊടുപുഴ  കീരിടം സ്വന്തമാക്കിയത്. യു.പി., ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ തൊടുപുഴ ഒന്നാമതെത്തിയപ്പോള്‍, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കട്ടപ്പനയ്ക്കായിരുന്നു ഓവറോള്‍. യു.പിവിഭാഗത്തില്‍ തൊടുപുഴ ഉപജില്ല 145 പോയിന്റു നേടിയപ്പോള്‍ 139 പോയിന്റുമായി കട്ടപ്പനയാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 133 പോയിന്റുമായി നെടുങ്കണ്ടമായിരുന്നു മൂന്നാമത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 331 പോയിന്റ് നേടിയാണ് തൊടുപുഴ വിജയമാവര്‍ത്തിച്ചത്. 319 പോയിന്റ് സ്വന്തമാക്കിയ കട്ടപ്പന രണ്ടാമതെത്തി. 298 പോയിന്റ് നേടിയ അടിമാലിക്കാണ് മൂന്നാംസ്ഥാനം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാമതെത്തിയ തൊടുപുഴയ്ക്ക് 389 പോയിന്റും റണ്ണേഴ്‌സ് അപ്പായ കട്ടപ്പനയ്ക്ക് 305 പോയിന്റുമാണ് ലഭിച്ചത്. യു.പി.വിഭാഗം സ്‌കൂളുകളുടെ വിഭാഗത്തില്‍ 51 പോയിന്റ് നേടി എസ്.ജി.യു.പി സ്‌കൂള്‍ മൂലമറ്റമാണ് ഒന്നാമത്. ഹൈസ്‌കൂള്‍ സ്‌കൂളുകളുടെ വിഭാഗത്തില്‍ 132 പോയിന്റുമായി കട്ടപ്പന ഓസാനം ഇ.എം.എച്ച്.എസ്.എസാണ് ഒന്നാംസ്ഥാനത്ത്. 96 പോയിന്റുമായി എസ്.ജി.എച്ച്.എസ്.എസ്.വാഴത്തോപ്പാണ് രണ്ടാംസ്ഥാനത്ത്. 86 പോയിന്റുമായി കുമാരമംഗലം എം.കെ. എന്‍. എം.എച്ച്.എസാണ് മൂന്നാംസ്ഥാനത്ത്. ഹയര്‍സെക്കന്‍ഡ
റി സ്‌കൂള്‍ വിഭാഗത്തില്‍ കുമാരംമംഗലം ആധിപത്യം തുടര്‍ന്നു. 158 പോയിന്റുമായി ഇവര്‍ ഓവറോള്‍ കരസ്ഥമാക്കി. മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്എസ്എസാണ് മൂന്നാം സ്ഥാനത്ത്. തമിഴ്കലോത്സവത്തില്‍ യു.പി വിഭാഗത്തില്‍ നെടുങ്കണ്ടവും, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പീരുമേടും ജേതാക്കളായി. 86 പോയിന്റു നേടിയാണ് നെടുങ്കണ്ടം യു.പി.വിഭാഗത്തില്‍ വിജയികളായത്. 76 പോയിന്റുനേടിയ പീരുമേടാണ് രണ്ടാംസ്ഥാനത്ത്. ഹൈസ്‌കൂള്‍വിഭാഗത്തില്‍ 113 പോയിന്റും, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍78 പോയിന്റുനേടിയാണ് പീരുമേട് വിജയിച്ചത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നെടുങ്കണ്ടവും, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കട്ടപ്പനയുമാണ് രണ്ടാമത്.
2015ല്‍ മുതലക്കോടത്തു നട
ന്ന കലാമാമാങ്കത്തിലും തൊടുപുഴ തന്നെയായിരുന്നു അജയ്യര്‍. എച്ച്.എസ്. എസ്., എച്ച്.എസ്. യു.പി. വിഭാഗങ്ങളില്‍ മറ്റ് വിദ്യാഭ്യാസ ഉപജില്ലകളെ ഏറെ പിന്നിലാക്കിയാണ് തൊടുപുഴ കലാകിരീടം അണിഞ്ഞത്. 2014ല്‍ കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല കൈക്കലാക്കിയ യു. പി. വിഭാഗം തിരികെപ്പിടിച്ചെന്ന പ്രത്യേകത കൂടി ഈ കലോല്‍സവത്തിനുണ്ടായിരുന്നു.
ഹയര്‍ സെക്കന്‍ഡറിയില്‍ 380 പോയിന്റുകള്‍ വാരിക്കൂട്ടിയാണ് തൊടുപുഴ പ്രഥമ സ്ഥാനക്കാരായത്. 319 പോയിന്റെടുത്ത് കട്ടപ്പന രണ്ടും 312 പോയില്‍ ന്റോടെ അടിമാലി മൂന്നും സ്ഥാനത്തെത്തി.  ഹൈസ്‌കൂളില്‍ 351 പോയിന്റ് തൊടുപുഴ കരസ്ഥമാക്കി. 277 പോയിന്റെടുത്ത നെടുങ്കണ്ടം രണ്ടാമത്. കട്ടപ്പന യ്ക്ക് 273 പോയിന്റുകളുമായി മൂന്നാംസ്ഥാനം. യു.പി. വിഭാഗത്തില്‍ 153 പോയിന്റാണ് തൊടുപുഴയ്ക്ക്, ഒന്നാംസ്ഥാനം. അറക്കുളം 133 പോയിന്റുകളുമായി രണ്ടാംസ്ഥാനത്തും അടിമാലി ഉപജില്ല 117 പോയിന്റുകളുമായി മുന്നാമതുമെത്തി.
യു.പി. സംസ്‌കൃതത്തില്‍ തൊടുപുഴ 86, കട്ടപ്പന 66, അറക്കുളം 45 പോയിന്റുകളും ഹൈസ്‌കൂള്‍ സംസ്‌കൃതത്തി ല്‍ കട്ടപ്പന 93, അടിമാലി 76, അടിമാലി 46 പോയിന്റുകളും നേടി. യു.പി. വിഭാഗം അറബി കലോ ല്‍സവത്തില്‍ തൊടുപുഴ 65, കട്ടപ്പനയും നെടുങ്കണ്ടവും 56, അറക്കുളം 34, അടിമാലി 29 എന്നിങ്ങനെയാണ് പോയിന്റ് നില. എച്ച്.എസില്‍ നെടുങ്കണ്ടം കുത്തക നിലനിര്‍ത്തി, 83 പോയിന്റ്. അടിമാലി 61, അറക്കുളം 51, തൊടുപുഴ 49, കട്ടപ്പന 23 പോയിന്റുകള്‍ കരസ്ഥമാക്കിയിരുന്നു.
Next Story

RELATED STORIES

Share it