ഹൈദരാബാദ് നഗരസഭ: ടിആര്‍എസിന് നേട്ടം
BY Sumeera SMR6 Feb 2016 2:35 AM GMT
Sumeera SMR6 Feb 2016 2:35 AM GMT
ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനി(ജിഎച്ച്എംസി)ലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കെ ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്)ക്ക് നേട്ടം. ഫലമറിഞ്ഞതില്‍ 30 സീറ്റ് ടിആര്‍എസിന് ലഭിച്ചു. 40 ഡിവിഷനുകളില്‍ പാര്‍ട്ടി മുന്നിലാണ്. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മിന് 12 സീറ്റ് ലഭിച്ചു. എന്നാല്‍, ടിഡിപി-ബിജെപി സഖ്യത്തിനും കോണ്‍ഗ്രസിനും കൂടി മൂന്നു സീറ്റുകളാണ് കിട്ടിയത്.150 അംഗ കോര്‍പറേഷനിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഈ മാസം രണ്ടിനായിരുന്നു വോട്ടെടുപ്പ്. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിനു ശേഷം ഒരു നഗരസഭയിലേക്ക് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഹൈദരാബാദില്‍ നടന്നത്.
Next Story
RELATED STORIES
ഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTമഞ്ചേരിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10 May 2024 5:15 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTകൊച്ചിയില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;...
10 May 2024 4:43 AM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMTപൂഞ്ചിലെ ആക്രമണം; വോട്ടിന് വേണ്ടിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ്...
8 May 2024 5:26 AM GMT