Flash News

ഹൈക്കോടതി മാര്‍ച്ച് വെല്ലുവിളി : ബിജെപി



തിരുവനന്തപുരം: ഹൈക്കോടതി വിധിക്കെതിരേ മുസ്‌ലിം ഏകോപന സമിതി കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത് ജുഡീഷ്യറിക്ക് നേരെയുള്ള വെല്ലുവിളിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കോടതി വിധിക്കെതിരേ ഹര്‍ത്താല്‍ നടത്തുന്നത് നിയമവാഴ്ചയെ തകര്‍ക്കാനാണ്. ഹര്‍ത്താലിനെ ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കുമ്മനം ആവശ്യപ്പെട്ടു. അതേസമയം, കന്നുകാലി വില്‍പനയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുന്നെന്ന് ബിജെപി സംസ്ഥാന വക്താവ് എം എസ് കുമാര്‍  ആരോപിച്ചു. സൈന്യത്തെ അവഹേളിച്ച കോടിയേരിയുടെ നിലപാടാണോ സിപിഎമ്മിനെന്ന് ദേശീയനേതൃത്വം വ്യക്തമാക്കണമെന്നും കുമാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it