ഹെറാള്‍ഡ് കേസ് ഇങ്ങനെ

1937ല്‍ ജവഹര്‍ലാല്‍ നെഹ്‌റു, പി ഡി ഠാണ്ഡന്‍, ആചാര്യ നരേന്ദ്ര ദേവ്, റാഫി അഹ്മദ് കിദ്വായി എന്നിവര്‍ ചേര്‍ന്നു സ്ഥാപിച്ച നാഷനല്‍ ഹെറാള്‍ഡ് പത്രം സാമ്പത്തിക പ്രശ്‌നംകാരണം 2008ല്‍ പൂട്ടി. പത്രം മുന്നോട്ടുകൊണ്ടുപോകാന്‍ കോണ്‍ഗ്രസ് തവണകളായി 90 കോടി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
പത്രത്തിനു വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറായില്ല. പത്രം മുമ്പ് നടത്തിയിരുന്ന അസോഷ്യേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എജെഎല്‍) എന്ന കമ്പനിക്കു പകരം യങ് ഇന്ത്യ എന്ന പുതിയ കമ്പനി രൂപീകരിച്ച് എജെഎല്ലിന്റെ കടബാധ്യത ഏറ്റെടുത്തു. പത്രത്തിന്റെ ഓഹരികള്‍ ഏറ്റെടുത്ത യങ് ഇന്ത്യ കോണ്‍ഗ്രസ്സിന് 50 ലക്ഷം നല്‍കി. കമ്പനിയുടെ കടബാധ്യത കോണ്‍ഗ്രസ് നേരത്തേ എഴുതിത്തള്ളി. രാജ്യത്തെ വിവിധ നഗരങ്ങളില്‍ എജെഎല്ലിന് ഉണ്ടായിരുന്ന ഭൂമിയും കെട്ടിടങ്ങളും അടങ്ങുന്ന സ്വത്ത് യങ് ഇന്ത്യക്ക് ലഭിച്ചു. യങ് ഇന്ത്യയുടെ 76 ശതമാനം ഓഹരികളുടെ ഉടമസ്ഥാവകാശം സോണിയക്കും രാഹുലിനുമാണ്.
എജെഎല്ലിന്റെ മൂല്യമുള്ള ഭൂസ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണ് പുതിയ കമ്പനി നിര്‍മിച്ച് ചെയ്തതെന്നാണ് ആരോപണം. കോണ്‍ഗ്രസ്സിനു സംഭാവന ലഭിച്ച 90 കോടി പലിശരഹിത വായ്പയായി നല്‍കിയതും പിന്നീട് എഴുതിത്തള്ളാന്‍ തീരുമാനിച്ചതും വഴിവിട്ട നടപടിയാണെന്നുമാണ് കേസ്.
Next Story

RELATED STORIES

Share it