Gulf

ഹൃദയ സ്തംഭനം; കോഴിക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

ഹൃദയ സ്തംഭനം; കോഴിക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
X


ജിദ്ദ: കോഴിക്കോട് പെരിങ്ങളം സ്വദേശി ചുരങ്ങാരന്‍ വീട്ടില്‍  അബൂബക്കര്‍ നൗഷാദ് (43) ജിദ്ദയില്‍ ഇന്ന് കാലത്ത് ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. വേദന അനുഭവപ്പെട്ടപ്പോള്‍ ജാമിഅ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ  വെച്ചാണ് മരണം സംഭവിച്ചത്. ജിദ്ദ ശറഫിയ്യയില്‍ കുടുംബത്തോടെപ്പമായിരുന്നു താമസിച്ചിരുന്നത്. ഉംറ നിര്‍വ്വഹിക്കുന്നതിന് വേണ്ടി രണ്ട് ദിവസം മുമ്പ് നൗഷാദിന്റെ മാതാവും പിതാവും എത്തിയിരുന്നു.
അധ്യാപികയായ സെനിതയാണ് ഭാര്യ. ഇഷാ മൊഹക്ക്, ഖദീജ ഫലഖ് എന്നിവര്‍ മക്കളാണ്. പിതാവ്:സി.വി അബൂബക്കര്‍ ഹാജി. മാതാവ്: റുഖിയ. സഹോദരങ്ങള്‍: നൗഷാര്‍, അഫ്‌സല്‍, സബീന. ജിദ്ദയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ സര്‍വ്വീസ് ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മുഹമ്മദ് അല്‍സ്‌മേരി എസ്റ്റാബ് ളിഷ്‌മെന്റിന് കിഴിലുള്ള മെഡികോ എന്ന സ്ഥാപനത്തില്‍ മാര്‍ക്കറ്റിംഗ് സ്‌പെഷൃലിസ്റ്റായിരുന്നു അബൂബക്കര്‍ നൗഷാദ്. നാട്ടുക്കാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ റുവൈസ് ഖബര്‍സ്ഥാനില്‍ ഇന്ന് മഗ്‌രിബിന് ശേഷം മൃതദേഹം മറവ് ചെയ്തു.
Next Story

RELATED STORIES

Share it