Flash News

ഹൂപ്പത്തോണ്‍ ബാസ്‌കറ്റ്‌ബോള്‍ : ആസ്‌ത്രേലിയയെ വീഴ്ത്തി കേരളം



കോട്ടയം: അന്താരാഷ്ട്ര ഹൂപ്പത്തോണ്‍ ബാസ്‌കറ്റ് ബോള്‍ സീരിസിലെ മൂന്നാം മല്‍സരത്തില്‍ ആസ്‌ത്രേലിയയിലെ റിങ്‌വുഡ് ഹോക്‌സ് ടീമിനെതിരേ കേരള വനിതാ ഓള്‍ സ്റ്റാര്‍ ടീമിന് ഉജ്വലവിജയം. കോട്ടയം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യമല്‍സരമായിരുന്നു ഇത്. 64-55 നായിരുന്നു കേരളത്തിന്റെ ജയം. ആദ്യപാദത്തില്‍ 10-14ന് പിന്നിട്ടുനിന്ന ശേഷം ശക്തമായി തിരിച്ചുവരവ് നടത്തിയാണ് കേരളം വിജയഭേരി മുഴക്കിയത്. പകുതി സമയത്തില്‍ 28-25ന് ലീഡോടെ മുന്നേറി. മൂന്നാം പാദത്തില്‍ 48-42ന് ലീഡ് നിലനിര്‍ത്തിയ കേരളം പിന്നീട് വ്യക്തമായ ആധിപത്യത്തോടെയാണ് ജയിച്ചത്.കേരളത്തിന് വേണ്ടി ടോപ്‌സ്‌കോററായി 16 പോയിന്റുകളോടെ കളംനിറഞ്ഞ പിജി അഞ്ജനയ്ക്ക് ഉറച്ച പിന്തുണയുമായി 15 വീതം പോയിന്റുകള്‍ നേടി ക്യാപ്റ്റന്‍ ജീനയും ഗ്രിമ മെര്‍ലിനും മികച്ച പ്രകടനം കാഴ്ചവച്ചു. ആസ്‌ത്രേലിയക്ക് വേണ്ടി ഇനിസ് ലി 19ഉം അമാന്‍ഡ മീന്‍കിങ് 17ഉം പോയിന്റുകള്‍ നേടി. പരമ്പരയിലെ നാലാം മല്‍സരം നാളെ തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തിലും അഞ്ചാം മല്‍സരം 12ന് കോഴിക്കോട് വികെഎന്‍ മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും നടക്കും.
Next Story

RELATED STORIES

Share it