Flash News

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സക്കീര്‍ മൂസ സംഘടന വിട്ടു

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സക്കീര്‍ മൂസ സംഘടന വിട്ടു
X



ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സക്കീര്‍ മൂസ സംഘടന വിട്ടതായി റിപ്പോര്‍ട്ട്. ഹുര്‍രിയത്ത് നേതാക്കളുടെ തലവെട്ടണമെന്ന രീതിയില്‍ അടുത്തിടെ സക്കീര്‍ മൂസ പരാമര്‍ശം നടത്തിയിരുന്നു. ഈ പ്രസ്താവനയ്ക്ക് സ്വന്തം സംഘടനയില്‍നിന്ന് പിന്തുണ ലഭിക്കാത്തതിനെത്തുടര്‍ന്ന്  പുറത്തുപോകാന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് റിപോര്‍ട്ട്. പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നിലപാടെടുത്തിരുന്നു. ഹുര്‍രിയത്ത് നേതാക്കളുടെ തലവെട്ടണമെന്ന ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു സക്കീര്‍ മൂസ പുറത്തുവിട്ടത്. സന്ദേശം ആശയക്കുഴപ്പം സൃഷ്ടിച്ചതായും എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും മൂസ വ്യക്തമാക്കുന്നു. സംഘടനയുമായി ഒരുതരത്തിലുമുള്ള ബന്ധമില്ലെന്നും മൂസ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു ശേഷമാണ് സക്കീര്‍ മൂസ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവനായത്.



[related]
Next Story

RELATED STORIES

Share it