Flash News

ഹിമാചലില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തു; ജനം ഭീതിയില്‍

ഹിമാചലില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തു; ജനം ഭീതിയില്‍
X

സിംല:  ഹിമാചല്‍ പ്രദേശിലെ ഒരു സ്‌കൂള്‍ പരിസരത്ത് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത് ഭീതി പടര്‍ത്തി. ബുധനാഴ്ചയാണ് സ്‌കൂള്‍ പരിസരത്ത് 18 വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കേരളത്തില്‍ നിപാ വൈറസ് പടരുന്നതിന്റെ വാര്‍ത്തകള്‍ പ്രചരിക്കവേയാണ് സംഭവമെന്നതിനാല്‍ സംഭവം പ്രദേശവാസികളെ ആശങ്കയിലാക്കി. വവ്വാലുകളില്‍ നിന്നാണ് പ്രധാനമായും നിപ്പ വൈറസ് പടരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഹിമാചലിലെ ബര്‍മ്മ പപാഡി സ്‌കൂളിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകരും ആരോഗ്യവിദഗ്ധരും സ്ഥലത്തെത്തി സാംപിളുകള്‍ ശേഖരിച്ചു.

എല്ലാ വര്‍ഷവും ഇവിടെ വവ്വാലുകളെ കാണാറുണ്ടെങ്കിലും ഈ വര്‍ഷം കൂടുതലായി ശ്രദ്ധയില്‍പ്പെട്ടിരുന്നെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സഞ്ജയ് ശര്‍മ പറയുന്നു. അതേ സമയം, നിപ്പ വൈറസ് അതിന്റെ ആവാസ കേന്ദ്രമായ വവ്വാലുകള്‍ക്ക് അപകടമൊന്നും സൃഷ്ടിക്കില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it