Flash News

ഹിന്ദുത്വം മുഖ്യവിഷയമാക്കി തിരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപി-ബിഡിജെഎസ് തീരുമാനം

ഹിന്ദുത്വം മുഖ്യവിഷയമാക്കി തിരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപി-ബിഡിജെഎസ് തീരുമാനം
X
amit_shah_PTI
ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വം മുഖ്യവിഷയമാക്കി തിരഞ്ഞെടുപ്പ് നേരിടാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി--ബിഡിജെഎസ്  യോഗം തീരുമാനിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ബോര്‍ഡുകളില്‍ നരേന്ദ്ര മോഡി, വെള്ളാപ്പള്ളി നടേശന്‍, കുമ്മനം രാജശേഖരന്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനും അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ബിജെപി നേതാക്കളുടെ മാത്രം ചിത്രം വച്ചുള്ള ബോര്‍ഡുകള്‍ മാറ്റാനും യോഗം തീരുമാനിച്ചു. കേരളത്തില്‍ മികച്ച മുന്നേറ്റം നടത്താനാവുമെന്ന പ്രതീക്ഷയും യോഗത്തില്‍ നേതാക്കള്‍ പ്രത്യാശപ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it