Flash News

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: ഹരജി സുപ്രീംകോടതി സ്വീകരിച്ചില്ല

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: ഹരജി സുപ്രീംകോടതി സ്വീകരിച്ചില്ല
X


ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സ്വീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിയാണ് സ്വീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്. വിഷയം ന്യൂനപക്ഷ കമ്മീഷനുമുമ്പാകെ ഉന്നയിക്കാന്‍ സുപ്രീംകോടതി ഹരിജിക്കാനോട് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്നും ന്യൂനപക്ഷ കമ്മീഷനാണ് അധികാരമെന്നും സുപ്രീംകോടതി പറഞ്ഞു.
ലക്ഷദ്വീപ്, അരുണാചല്‍ പ്രദേശ്, മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, മണിപ്പുര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കളുടെ പ്രാതിനിധ്യം കുറവാണെന്നും അതിനാല്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നും ചുണ്ടിക്കാട്ടിയാണ് അശ്വിനി കുമാര്‍  ഉപാധ്യായ പൊതുതാല്‍പര്യ  ഹരജി നല്‍കിയത്. 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യാ കണക്കുകള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയില്‍ മറ്റു മതവിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതായി ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it