Flash News

ഹിജാബ് വലിച്ചൂരി അധ്യാപകന്റെ ശിക്ഷ

ഹിജാബ് വലിച്ചൂരി അധ്യാപകന്റെ ശിക്ഷ
X


വാഷിങ്ടണ്‍: ക്ലാസില്‍ വികൃതി കാണിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ഹിജാബ് വലിച്ചൂരി അധ്യാപകന്റെ ശിക്ഷ. എട്ടുവയസുകാരിയുടെ ഹിജാബാണ് അധ്യാപകന്‍ വലിച്ചൂരിയെടുത്തത്. സംഭവം വിവാദമായതോടെ അധ്യാപകനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ബ്രോങ്ക്‌സിലെ ബെന്നിങ്ങ്ടണ്‍ സ്‌കൂളിലെ അധ്യാപകനായ ഓഗ്‌നേതെഗ ഏദയാണ് വിദ്യാര്‍ത്ഥിനിയുടെ ഹിജാബ് വലിച്ചുരിയത്.
പെണ്‍കുട്ടി അനുമതിയില്ലാതെ കസേരയില്‍ കയറിയിരുന്നതാണ് അധ്യാപകനെ ചൊടിപ്പിച്ചത്. കുട്ടിയുടെ ആദ്യം കൈയില്‍ അടിച്ചെന്നും തുടര്‍ന്നും അനുസരണ കാണിക്കാന്‍ കുട്ടി തയ്യാറായില്ലെന്നുമാണ് അധ്യാപകന്റെ വാദം. അതിനാലാണ് ഹിജാബ് വലിച്ചൂരിയതെന്നും  അധ്യാപകന്‍ പറയുന്നു. ഹിജാബ് ഊരുന്നതിനിടെ കുട്ടിക്ക് വലതുകണ്ണിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

[related]
Next Story

RELATED STORIES

Share it