Business

ഹാര്‍ലി ഡേവിഡ്‌സണിന്റെ ഇലക്ട്രിക് ബൈക്ക് ഉടന്‍ എത്തിയേക്കും

ഹാര്‍ലി ഡേവിഡ്‌സണിന്റെ ഇലക്ട്രിക് ബൈക്ക് ഉടന്‍ എത്തിയേക്കും
X
harley-davidson-electric-70

ഹാര്‍ലി ഡേവിഡ്‌സണ്‍ നല്‍കിയ ഇലക്ട്രിക് ബൈക്ക് എന്ന വാഗ്ദാനം നിറവേറ്റാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കമ്പനി. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തിക്കുമെന്ന് കമ്പനിയുടെ ഗ്ലോബല്‍ ഡിമാന്‍ഡ് സീനിയര്‍ വൈസ് പ്രസിഡണ്ട് സീന്‍ കമ്മിംഗ്‌സ് മില്‍വാക്കി ബിസിനസ്സ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

davidson-700-460
74 കുതിരശക്തിയും 71എന്‍എം പരമാവധി ടോര്‍ക്കുമുള്ള വൈദ്യുത മോട്ടോറാണ് ബൈക്കിന്റെ കരുത്ത്.നാല് സെക്കന്റുകൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവുമെന്നതും ഇലക്ട്രിക് മോട്ടോര്‍ ബൈക്കിന്റെ പ്രത്യേകതയാണ്.

electric_harley_2

കൂടാതെ കാസ്റ്റ്  അലൂമിനിയം ഫ്രെയിം,സ്വിന്‍ഗ്രാം,എല്‍ഇഡി ഹെഡ്‌ലൈറ്റ്,ടിഎഫ്ടി ഡാഷ് ബോര്‍ഡ് എന്നിവയും ഹാര്‍ലി ഡേവിഡ്‌സണ്‍ പുറത്തിറക്കുന്ന ഇലക്ട്രിക് ബൈക്കിനെ വേറിട്ടതാക്കുന്നു. മുന്നിലെ ടയര്‍ 18 ഇഞ്ചിലും പിന്നിലെ ടയര്‍ 17 ഇഞ്ചിലുമാണുള്ളത്.
Next Story

RELATED STORIES

Share it