World

ഹാരി- മേഗന്‍ വിവാഹം ഇന്ന്‌

ലണ്ടന്‍: ബ്രിട്ടിഷ്  രാജകുമാരന്‍ ഹാരിയുടെയും മേഗന്‍ മെര്‍ക്കലിന്റെയും വിവാഹം ഇന്ന് വിന്‍ഡ്‌സറിലെ സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും. പ്രാദേശിക സമയം രാവിലെ 12നാണ് ചടങ്ങുകള്‍ ആരംഭിക്കുക. വധു മേഗന്‍ മെര്‍ക്കലിനെ പള്ളിയില്‍ വിവാഹമണ്ഡപത്തിലേക്ക് ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരന്‍ അനുഗമിക്കുമെന്നാണ് കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍ നിന്നു പുറത്തുവരുന്ന വിവരം.
ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായതിനാല്‍ മെര്‍ക്കലിന്റെ പിതാവ് തോമസിന് വവാഹത്തിനു പങ്കെടുക്കാന്‍ സാധിക്കില്ല. അതേസമയം, ഹാരി രാജകുമാരന്റെ മുത്തച്ഛന്‍ ഫിലിപ്പ് രാജകുമാരന്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. അദ്ദേഹം ശസ്ത്രക്രിയ കഴിഞ്ഞു സുഖം പ്രാപിക്കുന്നതായും വ്യക്തമാക്കി. മെര്‍ക്കലിന്റെ മാതാവ് ഡോറിയ റഗ്ലണ്ടാണ് മകളെ വിന്‍ഡ്‌സറിലെ സെന്റ് ജോര്‍ജ് പള്ളിയില്‍ വിവാഹദിനം എത്തിക്കുന്നത്. ഹാരി രാജകുമാരനും മേഗന്‍ മെര്‍ക്കലിനും ഒപ്പം ഡോറിയ റഗ്ലണ്ട്  എലിസബത്ത് രാജ്ഞിയെ കാണും.
കഴിഞ്ഞ ദിവസം ഡോറിയ വില്യം രാജകുമാരനെയും കാതറിനെയും മക്കളായ പ്രിന്‍സിനെയും ഷാര്‍ലറ്റിനെയും സന്ദര്‍ശിച്ചിരുന്നു. അന്നേ ദിവസം രാവിലെ ചാള്‍സ് രാജകുമാരനെയും കാമിലയെയും ലണ്ടനിലെ ക്ലാരന്‍സ് ഹൗസില്‍ സന്ദര്‍ശിച്ചിരുന്നു.വിവാഹത്തിന് ഒരുലക്ഷത്തോളം പേര്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. 250ഓളം സായുധ പോലിസ് ഉദ്യോഗസ്ഥരാണ് സന്നിഹിതരായിട്ടുള്ളത്.
Next Story

RELATED STORIES

Share it