World

ഹാഫിസിനെ പാകിസ്താനില്‍ നിന്നു മാറ്റണമെന്ന് ചൈന

ഇസ്‌ലാമാബാദ്: ജമാഅത്തു ദഅ്‌വ നേതാവ് ഹാഫിസ് സഈദിനെ പാകിസ്താനില്‍ നിന്നു പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യത്തേക്കു മാറ്റണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പാകിസ്താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സായുധസംഘങ്ങളുമായി ബന്ധം ആരോപിച്ച് ഹാഫിസ് സഈദിനെതിരേ അന്താരാഷ്ട്ര സമൂഹം പാകിസ്താനു മേല്‍ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തിലാണു ചൈനീസ് പ്രസിഡന്റ് നിര്‍ദേശം മുന്നോട്ടുവച്ചത്. പടിഞ്ഞാറന്‍ ഏഷ്യയില്‍ ഹാഫിസ് സഈദിന് സമാധാനപരമായ ജീവിതം നയിക്കാന്‍ കഴിയുമെന്നു ചൈനീസ് പ്രസിഡന്റ് പറഞ്ഞതായാണു റിപോര്‍ട്ട്. കഴിഞ്ഞ മാസാവസാനം ചൈനയില്‍ നടന്ന ബോവോ ഫോറത്തില്‍ 35 മിനിറ്റോളം ചൈനീസ് പ്രസിഡന്റ് പാകിസ്താന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
Next Story

RELATED STORIES

Share it