Kollam Local

ഹാദിയ കേസ് : ഹൈക്കോടതി വിധി പക്ഷപാതപരമെന്ന് എന്‍എംസി



കൊല്ലം: മതംമാറി വിവാഹിതരായ ഹാദിയയുടെ വിഷയത്തില്‍ ഹൈക്കോടതി നടത്തിയ വിധിന്യായം തികച്ചും പക്ഷാപാതരവും ഇന്ത്യന്‍ നിതിന്യായ വ്യവസ്ഥയ്ക്ക് അപവാദവും കളങ്കം വരുത്തുന്നതുമാണെന്ന് നാഷണല്‍ മുസ്്‌ലിം കൗണ്‍സില്‍(എന്‍എംസി) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേവലം അനുമാനങ്ങളും ഊഹാപോഹങ്ങളും മുന്‍ധാരണകളും തെളിവിന്റെ സ്ഥാനത്ത് ന്യായാധിപന്റെ വിധിക്ക് ആധാരമാകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളോടൊപ്പം ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്കും മങ്ങളേല്‍പ്പിക്കുന്നതാണ്. ഒരു ഭരണകൂടമോ ജുഡീഷ്യറിയോ ഒരു സമുദായത്തെ അവഹേളിക്കുന്നതായി തോന്നലുണ്ടാക്കുന്ന വിധം നിലപാടെടുത്താല്‍ അതിനെതിരേ ജനാധിപത്യ രീതിയില്‍ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള പൗരാവകാശം വിനിയോഗിക്കുന്നതിനെ ബലപ്രയോഗത്തിലൂടെ എതിരിടുന്ന അവസ്ഥയുണ്ടായല്‍ അത് ജനാധിപത്യത്തിന്റെ മരണമണി മുഴക്കുന്നതിന് ആരംഭംകുറിക്കുന്നതായിരിക്കും. അപ്രകാരമുണ്ടായ വിധിക്കെതിരെ മുസ്്‌ലിം ഏകോപനസമിതി എറണാകുളത്ത് ഹൈക്കോടതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചി നെ മര്‍ദ്ദിച്ചൊതുക്കിയത ും വിവിധ വകുപ്പുകളില്‍ കേസ് എടുക്കുന്ന—തും അപലപനീയമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.മുന്നാക്ക വികസന ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന് നല്‍കിയതുപോലെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനും ക്യാബിനറ്റ് പദവി നല്‍കണം. പിന്നാക്ക, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരും ക്യാബിനറ്റ് പദവിക്ക് അര്‍ഹതയുള്ളവരാണ്. മുന്നാക്കകക്കാരെ മാത്രം ഉയര്‍ന്ന തലത്തിലും ന്യൂനപക്ഷ-പിന്നാക്ക-പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ വിവേചനപരവുമായി താഴ്ത്തികെട്ടി കാണുന്നത് നീതീകരിക്കാവുന്നതല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസി ഡന്റ് എ റഹീംകുട്ടി, പുരക്കുന്നില്‍ അഷ്‌റഫ്, വൈ അഷ്‌റഫ് സഫ, കുരീപ്പുഴ ഷാനവാസ്, നെടുമ്പന ജാഫര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it