Flash News

ഹാദിയ കേസ്: സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ വനിതാ കമ്മീഷന് അനുകൂലം ജോസഫൈന്‍

ഹാദിയ കേസ്: സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ വനിതാ കമ്മീഷന് അനുകൂലം ജോസഫൈന്‍
X

കണ്ണൂര്‍: ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ പുതിയ പരാമര്‍ശങ്ങള്‍ വനിതാ കമ്മീഷന്റെ നിലപാടുകള്‍ക്ക് അനുകൂലമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. വിചാരണവേളയില്‍ കമ്മീഷന് പറയാനുള്ള കാര്യങ്ങള്‍ പറയുമെന്നും എം സി ജോസഫൈന്‍ വ്യക്തമാക്കി. ഹാദിയ 24 വയസുള്ള വിദ്യാസമ്പന്നയായ യുവതിയാണ്. ഹാദിയയെ മനുഷ്യാവകാശങ്ങള്‍ നിഷേധിച്ച് വീട്ടിനകത്ത് തളച്ചിടുന്നത് അംഗീകരിക്കാനാവില്ല. ഇത് ഒരു കോടതിയും അംഗീകരിക്കില്ല. യുവതിക്ക് അച്ഛന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. യുവതിക്കു ചുറ്റും ലക്ഷ്മണരേഖ വരയ്ക്കാന്‍ അച്ഛനെ പ്രേരിപ്പിച്ചവരും യുവതിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണക്കാരാണ്. അച്ഛന്റെ അനുവാദത്തോടെ പുറത്തുനിന്നുള്ളവര്‍ യുവതിയുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നത് അന്വേഷിക്കണം. ഹാദിയയെ സന്ദര്‍ശിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴും അടുത്ത ദിവസം ചിലര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.
ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിയും, കേസില്‍ എന്‍ഐഎ അന്വേഷണം വേണമോയെന്ന കാര്യവും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹാദിയയ്ക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it