Idukki local

ഹാദിയ കേസ്: ജഡ്ജിയെ ഇംപീച്ച് ചെയ്യണം- എന്‍ഡബ്ല്യുഎഫ്



ഇടുക്കി: മുസ്്‌ലിമായതിന്റെ പേരില്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹം അസാധുവാക്കുകയും, പെണ്‍കുട്ടിയെ ബലമായി വീട്ടിലേക്കു മടക്കുകയും ചെയ്ത ഹാദിസ കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഉന്നതാധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാഷനല്‍ വിമന്‍ ഫ്രണ്ട് (എന്‍ഡബ്ല്യൂഎഫ് ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്ത് ഇത് ആദ്യമായിട്ടല്ല ഒരാള്‍ പൗരസ്വാതന്ത്ര്യം ഉപയോഗിച്ച് മതം മാറുന്നതും വിവാഹം കഴിക്കുന്നതും. ലിവിങ് ടുഗദര്‍ അടക്കം യഥേഷ്ടം നടക്കുന്ന നാട്ടില്‍ മുസ്്‌ലിമായി എന്ന ഒറ്റക്കാരണത്താല്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന വിധി പുറപ്പെടുവിച്ച ജഡ്ജി സംഘപരിവാരത്തിന് ഒത്താശ ചെയ്യുകയാണുണ്ടായത്. ഇത് പൊതുസമൂഹവും സര്‍ക്കാരും തിരിച്ചറിയണം. ഹാദിയ കേസ് പുനര്‍വിചാരണ നടത്തുകയും നിലവിലുള്ള വിധി അസാധുവാക്കുകയും വേണമെന്നും എന്‍ഡബ്ല്യൂഎഫ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷക്കീല ബുഷ്‌റ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അന്‍സിയ ഇസ്മായില്‍, ഷാ ഹിദ ഫൈസല്‍, ഷാമില ഷംസ്, റംല റഹീം, സബീന സുലൈമാന്‍, നസീമ മുജീബ്, ഫെബിന ഹാരിസ്, നസീമ അനസ് സംസാരിച്ചു.
Next Story

RELATED STORIES

Share it