Flash News

ഹാദിയെ കാണുന്നതിന് ആര്‍എസ്എസ് വിലക്ക് പരിശോധിക്കണം;മോചനത്തിന് അടിയന്തര ഇടപെടല്‍ വേണം:സച്ചിദാനന്ദന്‍

ഹാദിയെ കാണുന്നതിന് ആര്‍എസ്എസ് വിലക്ക് പരിശോധിക്കണം;മോചനത്തിന് അടിയന്തര ഇടപെടല്‍ വേണം:സച്ചിദാനന്ദന്‍
X


[related] തിരുവനന്തപുരം: ഹാദിയയുടെ മോചനത്തിന് അടിയന്തര ഇടപെടല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കവി സച്ചിദാനന്ദന്‍. 'ദി വയര്‍' എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഹാദിയയെ സുരക്ഷിതയാക്കാനും അവകാശം ഉറപ്പുവരുത്താനും സര്‍ക്കാരും സ്ത്രീ-മനുഷ്യാവകാശ സംഘടനകളും അടിയന്തരമായി ഇടപെടണം. ഹാദിയയെ കാണുന്നതില്‍ നിന്ന് വനിതാ കമ്മീഷന്‍ അംഗങ്ങളെയും  മാധ്യമങ്ങളെയും വിലക്കുന്ന ആര്‍എസ്എസ് നടപടി പരിശോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് ഇഷ്ടമുള്ള വിശ്വാസവും ജീവിത പങ്കാളിയെയും തിരഞ്ഞെടുക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മാതാപിതാക്കളുടെ അനുമതിയില്ലാതെ നടന്നതെന്ന് ചൂണ്ടിക്കാട്ടി ഹാദിയയുടെ വിവാഹം അസാധുവാക്കി ഉത്തരവിട്ട ഹൈക്കോടതി നടപടി പരിശോധനയര്‍ഹിക്കുന്നു. ലവ് ജിഹാദെന്ന പേരില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ അസാധാരണ ഉത്തരവും പരിശോധിക്കപ്പെടേണ്ടതാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ് ലാം മതം സ്വീകരിച്ചതെന്ന് ഹാദിയ പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതി വിധി പക്ഷപാതപരവും ഇസ് ലാമോഫോബിയയെ പിന്‍പറ്റുന്നതുമാണെന്നും അദ്ദേഹം ആരോപിച്ചു. ഹാദിയയുടെ നിലപാട് പരിഗണിക്കാത്ത കോടതി സ്ത്രീക്ക് സ്വന്തം ഇച്ഛയുണ്ടെന്ന കാര്യവും മുഖവിലക്കെടുത്തില്ല. കേരളത്തില്‍ മിശ്രവിവാഹങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ട്. ഇതിനെ സമൂഹത്തിന്റെ വളര്‍ച്ചയായാണ് കാണേണ്ടതെന്നും സ്ത്രീ വിദ്യാഭ്യാസത്തിലും തൊഴിലിലുമുണ്ടായ ഉയര്‍ച്ചയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it