Flash News

ഹാദിയയുടെ പിതാവ് സുപ്രിംകോടതിയില്‍; എന്‍ഐഎ അന്വേഷണം വേഗത്തിലാക്കണം

ഹാദിയയുടെ പിതാവ് സുപ്രിംകോടതിയില്‍; എന്‍ഐഎ അന്വേഷണം വേഗത്തിലാക്കണം
X


[related] ന്യൂഡല്‍ഹി: ഡോ. ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രിം കോടതിയെ സമീപിച്ചു. എന്‍ഐഎ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് അശോകന്‍ കോടതിയെ സമീപിച്ചത്. തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രീംകോടതിയില്‍ നില്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടു.ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചതിന് പിന്നാലെയാണ് അശോകന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്.
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റകൃത്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഒരു അസ്വാഭാവികതയും കണ്ടെത്തിയില്ല. എന്‍ഐഎ അന്വേഷേണം ആവശ്യമായിരുന്നെങ്കില്‍ നേരത്തെ അറിയിക്കുമായിരുന്നുവെന്നും സംസ്ഥാനം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
നേരത്തെ, ഹാദിയയുടെ സംരക്ഷണ ചുമതല പിതാവിന് മാത്രമാണെന്ന് പറയാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 24 വയസ്സുള്ള യുവതിയെ അടച്ചിടാന്‍ ആര്‍ക്കും അധികാരം ഇല്ല. ഹാദിയക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. വിവാഹം റദ്ദാക്കാനുള്ള അധികാരം ഹൈക്കോടതിക്കുണ്ടോയെന്നതും എന്‍ഐഎ അന്വേഷണം ആവശ്യമാണോ എന്നതും പരിശോധിക്കുമെന്നും കഴിഞ്ഞ ദിവസം സുപ്രിംകോടതി പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it